ചാലിശ്ശേരി:ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
വിജയോത്സവം 2026′ സംഘടിപ്പിച്ചു. തൃത്താല എം.എൽ.എ അഡ്വ. വി.ടി. ബൽറാം പരിപാടി ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി, പ്ലസ് ടു,എൻ.എം.എം.എസ്, യു.എസ്.എസ്, ഉറുദു ടാലന്റ് പരീക്ഷ, സംസ്കൃത സ്കോളർഷിപ്പ് തുടങ്ങി വിവിധ പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സമ്പൂർണ എ.ഐ. സാക്ഷരത ഉറപ്പാക്കുന്നതിനായി സ്കൂളുകളിൽ എ.ഐ. ലാബുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.സംസ്ഥാന എസ്.പി.സി ക്യാമ്പിൽ പാലക്കാട് ജില്ലയിലെ മികച്ച രണ്ടാമത്തെ കാഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ആരാധ്യയെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി മുഖ്യാതിഥിയായി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പ്രസാദ്, റിട്ട: ഡി ഇ ഒ .ടി.എസ് ദേവിക,പഞ്ചായത്തംഗങ്ങളായ എ. വിജയൻ, ആനി വിനു , പി ടി എ പ്രസിഡൻ്റ് പി.വി രജീഷ്കുമാർ, എസ് എം സി ചെയർമാൻ റഫീഖ് അവുങ്ങാട്ടിൽ ,സ്റ്റാഫ് സെക്രട്ടറിമാരായ വിദ്യാവതി, എം ബിജേഷ് കുമാർ, ഡോ പി.സി മോളൂ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഡോ.സജീന ഷുക്കൂർ സ്വാഗതവും പ്രധാനാധ്യാപിക ഷീന പി. ശങ്കർ നന്ദിയും പറഞ്ഞു










