തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഓഗസ്റ്റ് 13-ന് ഓണപ്പരീക്ഷ തുടങ്ങും. എൽ.പി., യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് 13-ന് പരീക്ഷ തുടങ്ങുക. ഹയർസെക്കൻഡറിയിൽ 14-നാണ് തുടങ്ങുക.എല്ലാ വിഭാഗങ്ങളിലും 20-ന് പരീക്ഷ അവസാനിക്കും. 21-ന് പ്രവൃത്തിദിവസമായിരിക്കും. അന്ന് സ്‌കൂളുകൾ ഓണാവധിക്ക് അടയ്ക്കും. പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 21-ന് നടത്തും. 31-നാണ് അവധിക്കുശേഷം തുറക്കുക.







