• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

ckmnews by ckmnews
May 31, 2026
in UPDATES
A A
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി
0
SHARES
712
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി.ഒരു മാസം മുമ്പ് എടപ്പാളില്‍ പാമ്പ് കടിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഷഹല തെസ്നി എന്ന 22 കാരിയാണ് സംഭവത്തില്‍ പൊന്നാനി പോലീസിന് പരാതി നല്‍കിയത്.

ഒരു മാസം മുമ്പാണ് എടപ്പാള്‍ പാടത്തങ്ങാടിയില്‍ താമസിക്കുന്ന ഷഹല തെസ്നിയെ പാമ്പ് കടിയേറ്റ് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞ ഷഹല തെസ്നി ഒരാഴ്ചക്ക് ശേഷം രോഗം മാറി വീട്ടിലെത്തിയെങ്കിലും ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും രക്തം ചര്‍ദ്ധിക്കാന്‍ തുടങ്ങി

ഡോക്ടറെ കാണിച്ചപ്പോള്‍ മരുന്ന് നല്‍കി കുറച്ച് ദിവസം കഴിഞ്ഞ് മാറും എന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു.സാമ്പത്തിക പ്രയാസം കാരണം പിന്നീട് അശുപത്രിയില്‍ പോവാന്‍ കഴിഞ്ഞില്ലെന്നും ഷഹല തെസ്നി പറയുന്നു

കഴിഞ്ഞ ദിവസം തുടരെ രക്തം ചര്‍ദ്ധിക്കുന്ന അവസ്ഥയും വേദനയും കൂടിയതോടെ അംശക്കച്ചേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ഇവിടത്തെ ഡോക്ടറുടെ നിര്‍ദേശപ്രകാരം പൊന്നാനി താലൂക്ക് ആശുപത്രിയിലും ചികിത്സക്ക് എത്തി.എന്നാല്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അപമാനിച്ച് ഇറക്കി വിടുകയാണ് ചെയ്തതെന്നുമാണ് പരാതി.സംഭവം ചോദ്യം ചെയ്തതിന് തനിക്ക് ഇവിടെ ചികിത്സ ഇല്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്

ഒരുപാട് വേദന സഹിച്ച് എത്തിയ തനിക്ക് പ്രാഥമിക ചികിത്സ പോലും നല്‍കാതെ സെക്യൂരിറ്റിയെ വിളിച്ച് പുറത്താക്കിയത് ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് അപ്പുറം മാനസികമായി തളര്‍ത്തിയെന്നും യുവതി പറഞ്ഞു.സംഭവത്തില്‍ തസ്നി പൊന്നാനി പോലീസിന് പരാതി നല്‍കുകയും ചെയ്തു.പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ച് പറഞ്ഞതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിയ തനിക്ക് മറ്റൊരുടെ സേവനം ലഭിച്ചത്.ഡോക്ടര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് നിര്‍ദേശം നല്‍കി പറഞ്ഞ് വിടുകയുമാണ് ചെയ്തതെന്നും യുവതി പറയുന്നു

ശാരീരികമായ കടുത്ത അസ്വസ്ഥതയും വേദനയും സഹിച്ച് സാമ്പത്തിക പ്രശ്നമുള്ളത് കൊണ്ടാണ് താലൂക്ക് ആശുപത്രിയില്‍ എത്തിയതെന്നും വേദനക്കുള്ള മരുന്ന് പോലും നല്‍കാതെ തന്നെ അപമാനിച്ച് വിട്ടതിന് ആശുപത്രിയില്‍ വന്ന പലരും സാക്ഷികളാണെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.സംഭവത്തില്‍ മുഖ്യമന്ത്രിക്കും,ആരോഗ്യവകുപ്പിനും അടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യുവതി

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
453
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
14
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
18
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
56
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
142
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
71
Next Post
ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

Recent News

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
84
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
35
അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

September 8, 2026
59
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025