• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ

cntv team by cntv team
May 27, 2026
in Kerala
A A
’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ
0
SHARES
286
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് പിന്തുണയുമായി മുൻ മന്ത്രിയും തവനൂർ മുൻ എംഎൽഎയുമായ ഡോ. കെ.ടി. ജലീൽ. സമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം പിണറായിക്ക് പിന്തുണ അറിയിച്ചത്.പിണറായി വിജയന്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ലെന്ന് ജലീൽ അഭിപ്രായപ്പെട്ടു. പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണെന്നും ഏതറ്റംവരെയും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;

‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?

കേരള നിയമസഭയിൽ തന്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് ‘ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്’യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയന്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്.

കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തന്റെ ഒരു റാത്തൽ ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല.

മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തന്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ ‘അതിന് ആ തടി പോരെന്ന്’ തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണ്.

പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണ്. സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും.’

Related Posts

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
9
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത
Kerala

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
1
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍
Kerala

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
1
പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി
Kerala

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

September 7, 2026
117
തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Kerala

തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

September 7, 2026
542
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

September 7, 2026
61
Next Post
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

Recent News

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
9
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
1
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
1
നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025