• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

അറഫാ സംഗമം ഇന്ന്; പുണ്യനഗരിയിൽ പ്രാർഥനയോടെ ലക്ഷങ്ങൾ

cntv team by cntv team
May 26, 2026
in International
A A
അറഫാ സംഗമം ഇന്ന്; പുണ്യനഗരിയിൽ പ്രാർഥനയോടെ ലക്ഷങ്ങൾ
0
SHARES
140
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മിന: ഹജ്ജ് കർമത്തിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ലക്ഷക്കണക്കിന് തീർഥാടകർ പ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച മിനായിൽ പ്രാർഥനയിലും ധ്യാനത്തിലും കഴിഞ്ഞവർ ചൊവ്വാഴ്ച പുലർച്ചെമുതൽ അറഫയിലേക്ക് തിരിച്ചിരുന്നു.

‘ഹജ്ജ് എന്നാൽ അറഫയാണ്’ എന്ന് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞതായി വിശ്വാസികൾ ഓർക്കുന്ന ദിനമാണിത്. അതുകൊണ്ടുതന്നെ ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായാണ് അറഫാസംഗമം കണക്കാക്കപ്പെടുന്നത്.അറഫയിൽ പങ്കെടുക്കാത്തവർക്ക് ഹജ്ജ് പൂർത്തിയാകില്ലെന്നും ഇസ്‌ലാമിക പാരമ്പര്യത്തിൽ വ്യക്തമാക്കപ്പെടുന്നു.ആശുപത്രികളിൽ ചികിത്സയിലുള്ള ഹാജിമാരെപ്പോലും ആംബുലൻസുകളിലും പ്രത്യേകവാഹനങ്ങളിലുമായി അറഫയിൽ എത്തിക്കുന്നതിനായി സൗദി അധികൃതർ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇസ്‌ലാമിക വിശ്വാസപ്രകാരം, ആദിമപിതാവായ ആദം നബിയും ആദിമ മാതാവായ ഹവ്വയും സ്വർഗത്തിൽനിന്ന് ഭൂമിയിലിറങ്ങിയശേഷം വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയത് അറഫയിൽ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു.

അറഫ അതിർത്തിയിലെ നമിറ പള്ളിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് വാർഷിക ഹജ്ജ് പ്രഭാഷണം നടക്കും.അതിനുശേഷം ഹാജിമാർ ദുഹ്ർ, അസർ നമസ്കാരങ്ങൾ ഒന്നിച്ച് നിർവഹിച്ച്‌ അറഫ മൈതാനിയിൽ പ്രാർഥനയിൽ മുഴുകും.

ജബലുറഹ്‌മയ്ക്ക് ചുറ്റുമായി ലക്ഷക്കണക്കിന് വിശ്വാസികൾ കൈകൾ ഉയർത്തി പ്രാർഥിക്കുന്ന ദൃശ്യങ്ങൾ ഹജ്ജിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

സൂര്യാസ്തമയത്തോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ ചൊവ്വാഴ്ച രാത്രി ചെലവഴിച്ചശേഷം ബുധനാഴ്ച പ്രഭാതംമുതൽ ജംറകളിൽ പിശാചിന്റെ പ്രതീകങ്ങൾക്ക് നേരേയുള്ള കല്ലേറുകർമം ആരംഭിക്കും.ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി ജംറ കർമങ്ങൾ പൂർത്തിയാക്കിയാൽ വിശുദ്ധ ഹജ്ജ് സമാപിക്കും.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
417
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
138
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

Recent News

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
20
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
28
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
96
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025