ചങ്ങരംകുളം:മഴക്കാലമെത്തുന്നതോടെ സംസ്ഥാന പാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മുതല്‍ വളയംകുളം വരെയുള്ള ഭാഗങ്ങളിലാണ് മഴപെയ്താല്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നത്.ജലജീവന്‍ പദ്ധതി പ്രവര്‍ത്തികളും,ഗെയില്‍ പദ്ധതി പ്രവര്‍ത്തനങ്ങളും,മറ്റു സ്വകാര്യ ഇന്റര്‍നെറ്റ് കേബിളുകള്‍ക്ക് കുഴിയെടുത്തതും റോഡരികിലെ ഓടകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമായിട്ടുണ്ട്.കൂടാതെ ചങ്ങരംകുളം ടൗണ്‍ നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി പൊളിച്ച കോണ്‍ഗ്രീറ്റ് വേസ്റ്റുകളും മണ്ണും മറ്റു അവശിഷ്ടങ്ങളും റോഡരികില്‍ കൂട്ടിയിട്ടതും ട്രൈനേജുകള്‍ അടയാനുള്ള കാരണമായി.റോഡരികില്‍ നിന്ന് മുറിച്ച മരത്തടികളും,അനധികൃതമായി നിര്‍മിച്ച ഷെഡുകളും പാതയോരത്ത് നിറഞ്ഞ് കിടക്കുകയാണ്.സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ പാതകളില്‍ ഒന്നായ തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയോരത്ത് ഒരു തെരുവ് വിളക്കുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല എന്നതും വലിയ അപകടങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്.റോഡരികില്‍ മുഴുവന്‍ പൊന്തക്കാടുകള്‍ വന്ന് നിറഞ്ഞ് റോഡിലെക്ക് ചാഞ്ഞ് നില്‍കുന്നത് മൂലം ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് വാഹനങ്ങള്‍ സൈഡ് കൊടുക്കാനോ പൊതുജനങ്ങള്‍ക്ക് നടക്കാനോ കഴിയാത്ത അവസ്ഥയിലാണ്.എത്രയും വേഗം പാതയോരത്തെയും ഡ്രൈനേജിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്ത് റോഡിലെ അപകട സാധ്യതകള്‍ക്ക് പരിഹാരം കാണാന്‍ പൊതുമരാമത്ത് ഉദ്ധ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം







