• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ

cntv team by cntv team
May 22, 2026
in Sports
A A
കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റിയാദ്: ഒടുവിൽ സൗദി പ്രോ ലീഗ് കിരീടത്തിൽ മുത്തമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. നിർണായക മത്സരത്തിൽ ദമാക് എഫ്.സി.യോട് ഒന്നിനെതിരേ നാല് ഗോളുകൾക്ക് ജയിച്ചതോടെയാണ് അൽ നസർ കിരീടമുറപ്പിച്ചത്. മൂന്നര വർഷമായി സൗദി ക്ലബ്ബിൽ തുടരുന്ന പോർച്ചുഗീസ് താരം ഇതാദ്യമായാണ് സൗദി പ്രോ ലീഗ് കിരീടം നേടുന്നത്. കിരീട പോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്ന അൽ ഹിലാൽ രണ്ട് പോയിന്റ് മാത്രം പിന്നിലായി രണ്ടാമത് നിലകൊള്ളുന്നു.

മത്സരത്തിൽ രണ്ട് ഗോളുകൾ നേടി റൊണാൾഡോ കിരീടനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ചു. ആദ്യപകുതിയിൽ അൽ നസർ രണ്ടു ഗോളുകൾ നേടി ലീഡ് ചെയ്‌തെങ്കിലും ദമാക് ഒരു ഗോൾ തിരിച്ചടിച്ച് സമ്മർദമേറ്റി. 33-ാം മിനിറ്റിൽ സാദിയോ മാനേയാണ് അൽ നസറിനെ ആദ്യം മുന്നിലെത്തിച്ചത്. 51-ാം മിനിറ്റിൽ കിങ്സ്ലി കോമാനും നിറയൊഴിച്ചതോടെ അൽ നസറിന് രണ്ടുഗോളിന്റെ ലീഡായി. 57-ാം മിനിറ്റിൽ മോർട്ടായെ സില്ലയുടെ ഗോളിൽ ദമാക് തിരിച്ചുവരവിന് ശ്രമിച്ചു.

എന്നാൽ 63-ാം മിനിറ്റിൽ തന്റെ ട്രേഡ്മാർക്ക് ഫ്രീ കിക്കിലൂടെ റൊണാൾഡോ ടീമിന് ആശ്വാസം നൽകി. പിന്നീട് 81-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ലഭിച്ച പന്ത് അതിമനോഹരമായി വലയിലെത്തിച്ച് അദ്ദേഹം വിജയം ഉറപ്പിച്ചു. ഇതോടെ ഇംഗ്ലണ്ട്, സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗ് കിരീടങ്ങൾക്കൊപ്പം സൗദി ലീഗ് കിരീടവും റൊണാൾഡോയുടെ അക്കൗണ്ടിലെത്തി.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട് ബെഞ്ചിലിരുന്ന 41-കാരനായ റൊണാൾഡോ, തന്റെ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിൽ വികാരാധീനനായി കണ്ണീർ വാർക്കുന്ന കാഴ്ച ആരാധകരെ ആവേശത്തിലാഴ്ത്തി. 2023 ജനുവരിയിലാണ് റൊണാൾഡോ അൽ നസറിലെത്തിയത്.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
53
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
59
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
29
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post
16-ാം കേരള നിയമസഭയിൽ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്

16-ാം കേരള നിയമസഭയിൽ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
2
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
4
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025