• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ckmnews by ckmnews
July 7, 2026
in Kerala
A A
വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമേ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് നാളെയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് പുറമേ തെക്കന്‍ ജാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷയുടെ ഉള്‍പ്രദേശങ്ങള്‍ക്കും മുകളിലായി തീവ്രന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഡ്, അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജൂലൈ പത്ത് വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍- കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ 2.9 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Related Posts

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ
Kerala

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
4
മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ
Kerala

മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

August 8, 2026
14
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
43
സത്യവാങ്മൂലത്തില്‍ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി
Kerala

സത്യവാങ്മൂലത്തില്‍ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി

August 8, 2026
110
അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍
Kerala

അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍

August 8, 2026
2.2k
സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം
Kerala

സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്: സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം

August 8, 2026
69
Next Post
മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു

മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു

Recent News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
137
പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
4
മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

August 8, 2026
14
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025