ചാലിശ്ശേരി : വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണ പുതുക്കി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ (എ.ഐ.ഡി.ഡബ്ല്യു.എ ) ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും സംഘടിപ്പിച്ചു.ഞായറാഴ്ച രാവിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി എ.ഐ.ഡി.ഡബ്ല്യു.എ ജില്ലാ കമ്മിറ്റിയംഗം വി.ശാരദ ഉദ്ഘാടനം ചെയതു.ധന്യ സുരേന്ദ്രൻ അധ്യഷയായി.സമ്മേളന വേദികളിൽ സ്ഥിരം സാന്നിധ്യമായ 77 വയസ്സിൻ്റെ നിറവിലെത്തിയ മുതിർന്ന അംഗം അമ്മിണി പൂളക്കപറമ്പിലിനെ ആദരിച്ചു.
ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, സംവാദം, വായനക്കുറിപ്പ് എന്നിവ അവതരണവും ഉണ്ടായി വിജയികൾക്ക് സമ്മാനവിതരണവും നടത്തി.വിജയകുമാരി ടീച്ചർ , വിജയമ്മ ടീച്ചർ , സുമ ടീച്ചർ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ആനി വിനു സ്വാഗതവും , ഏരിയ കമ്മിറ്റിയംഗം ഉദയകുമാരി നന്ദിയും പറഞ്ഞു.
.










