• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

cntv team by cntv team
July 6, 2026
in Kerala
A A
ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ടിൻ്റെ ഗോട്ട് സെയിൽ ഓഫറിന്റെ പേരിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പേജുകളും പരസ്യങ്ങളും സൃഷ്ടിച്ച് പൊതുജനങ്ങളിൽ നിന്ന് പണം തട്ടാനുള്ള ശ്രമം വ്യാപകമാകുന്നു. ഇതിനെതിരെ ജാഗ്രത നിർദേശവുമായി സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ, ഗോട്ട് സെയിൽ ലൈവ് , ഓഫേഴ്സ് സെയിൽ തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ഫേസ്ബുക് പേജുകൾ പോലെ തോന്നിക്കുന്ന വ്യാജ പേജുകൾ സൃഷ്ടിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അസാധാരണമായി കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രദർശിപ്പിച്ചാണ് ഉപഭോക്താക്കളെ തട്ടിപ്പുകാർ ആകർഷിക്കുന്നത്.

പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരെ ഫ്ലിപ്പ്കാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ സ്വകാര്യ വാട്ട്സ്ആപ്പ് നമ്പറുകളിലേക്കോ റീഡയറക്ട് ചെയ്യുന്നു. തുടർന്ന് ” ലിമിറ്റഡ് സ്റ്റോക്ക്”, “ഓഫർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം” തുടങ്ങിയ സന്ദേശങ്ങളിലൂടെ അടിയന്തരമായി ബുക്കിംഗ് തുക, അഡ്വാൻസ്, ഡെലിവറി ചാർജ്, ഓഫർ കൺഫർമേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ പണം അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. പണം ലഭിച്ച ശേഷം ഉൽപ്പന്നം അയയ്ക്കാതിരിക്കുകയോ, കൂടുതൽ തുക ആവശ്യപ്പെടുകയോ, പിന്നീട് ബന്ധപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.

പൊതുജനങ്ങൾ ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാതെ വിശ്വസിക്കരുതെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഈ തട്ടിപ്പുകളെ എങ്ങനെ നേരിടാമെന്നും പ്രസ്താവനയി വ്യക്തമാക്കുന്നുണ്ട്. ഫ്ലിപ്പ്കാർട്ടിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഓഫറുകളുടെ ആധികാരികത ഉറപ്പാക്കാവൂ. സോഷ്യൽ മീഡിയ ലിങ്കുകൾ വഴി പണമടയ്ക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. അപരിചിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ യുപിഐ – ഐഡികളിലേക്കോ പണം അയയ്ക്കുന്നതും ഒഴിവാക്കണം. ഒ.ടി.പി , ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സിവിവി, പിൻ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്.

വിപണിവിലയേക്കാൾ വളരെ കുറഞ്ഞ വിലയിൽ വിലകൂടിയ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ പലപ്പോഴും സൈബർ തട്ടിപ്പുകാരുടെ കെണിയായിരിക്കാം. ഏതെങ്കിലും ഓഫർ വിശ്വസിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ഉറപ്പുവരുത്താനും പ്രസ്താവനയിൽ പറയുന്നു

Related Posts

ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം
International

ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

July 6, 2026
467
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്
Kerala

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

July 6, 2026
38
മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

July 6, 2026
243
അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
Kerala

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

July 6, 2026
365
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത: അഞ്ച് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്
Kerala

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത: അഞ്ച് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

July 6, 2026
105
അതിവേഗ റെയിൽ പദ്ധതി DMRCയെ ഏൽപ്പിക്കണം, കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും; ഇ ശ്രീധരൻ
Kerala

അതിവേഗ റെയിൽ പദ്ധതി DMRCയെ ഏൽപ്പിക്കണം, കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും; ഇ ശ്രീധരൻ

July 6, 2026
46

Recent News

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

July 6, 2026
27
ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

July 6, 2026
467
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

July 6, 2026
38
‘ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല’; തുറന്നുപറഞ്ഞ് റൊണാൾഡോ

‘ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല’; തുറന്നുപറഞ്ഞ് റൊണാൾഡോ

July 6, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025