• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; രാജസ്ഥാനിൽ ബിജെപി സജീവ പ്രവർത്തകനും സഹോദരനും അറസ്റ്റിൽ

ckmnews by ckmnews
May 14, 2026
in UPDATES
A A
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; രാജസ്ഥാനിൽ ബിജെപി സജീവ പ്രവർത്തകനും സഹോദരനും അറസ്റ്റിൽ
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇരുപത്തിരണ്ട് ലക്ഷത്തിലേറെ വിദ്യാർഥികളെ വലച്ച നീറ്റ് – യു ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപി പ്രവർത്തകനും സഹോദരനും അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ദിനേശ് ബിൻവാളും സഹോദരനുമാണ് പിടിയിലായത്. ഇവർ ചോദ്യപേപ്പർ 30 ലക്ഷം രൂപയ്ക്ക് വാങ്ങിയതായി സിബിഐ കണ്ടെത്തി. കേസിൽ മഹാരാഷ്ട്രയിൽ നിന്ന് രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്.

വാങ്ങിയ ചോദ്യപേപ്പർ ദിനേശ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സ്വന്തം മകന് കൈമാറി. ദിനേശ് ബിൻവാളിന്റെ കുടുംബത്തിലെ നാലുപേർ കഴിഞ്ഞ വർഷം നീറ്റ് യോഗ്യത നേടിയിരുന്നു. കഴിഞ്ഞവർഷത്തെ പരീക്ഷ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് സിബിഐ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ നാസിക്കും പൂനെയും ആണ് ചോർച്ചയുടെ ഉദ്‌ഭവകേന്ദ്രമായി കേസ് അന്വേഷിച്ച രാജസ്ഥാൻ പൊലീസിന്റെ പ്രത്യേകസംഘം കരുതുന്നത്. നാസിക് സ്വദേശിയായ ശുഭം ഖൈർനാറിന് യഥാർത്ഥ ചോദ്യപേപ്പർ ലഭിച്ചു എന്ന നിഗമനത്തിലാണ് സിബിഐ. ശുഭത്തിന് ചോദ്യപേപ്പർ നൽകിയ കേസിലെ ഉദ്ഭവ കേന്ദ്രം എന്ന് കരുതുന്ന ധനഞ്ജയ് ലോഖണ്ഡെ എന്ന 26 കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ പൂനെ സ്വദേശി ഒരു യുവതിയെയും സിബിഐ പിടികൂടി. ഇവർക്ക് ലഭിച്ചത് യഥാർത്ഥ ചോദ്യപേപ്പർ ആണോ എന്നാണ് ഇനി സ്ഥിരീകരിക്കേണ്ടത്.

പത്തുലക്ഷം രൂപയ്ക്ക് ശുഭം ചോദ്യപേപ്പർ വാങ്ങിയപ്പോഴും 15 ലക്ഷം രൂപയ്ക്ക് അയാൾ അത് ഗുരുഗ്രാമിലെ ഡോക്ടർക്ക് വിറ്റപ്പോഴും വിതരണം കൊറിയർ പാഴ്സലിലൂടെയാണ് നടത്തിയത്. പിന്നീട് ഇതിലെ 135 ചോദ്യങ്ങൾ മാതൃക ചോദ്യപേപ്പർ ഉണ്ടാക്കാൻ ഉപയോഗിച്ചു. കോപ്പികൾ പല സംസ്ഥാനത്തിലൂടെയും പ്രചരിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ ഡോക്ടറെ പിടികൂടാനാണ് സിബിഐ പ്രാഥമിക പരിഗണന നൽകിയിരിക്കുന്നത്. മാതൃക പേപ്പറിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് വരുമെന്ന അറിവോടെ പല വിദ്യാർത്ഥികളും ഇവ പ്രചരിപ്പിച്ചിരുന്നു. ഇക്കാര്യം കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന സ്വദേശി പിതാവിനെ ധരിപ്പിച്ചിരുന്നതായാണ് ഇവർക്കിടയിലെ സന്ദേശം പുറത്തുവന്നപ്പോൾ വ്യക്തമായിരിക്കുന്നത്.

കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിബിഐ. ഇതുവരെ 180 വിദ്യാർഥികളിൽ പലരുടെ മാതാപിതാക്കളുടെയും വിദ്യാർഥികളുടെ സുഹൃത്തുക്കളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് സിബിഐയുടെ അന്വേഷണം പുരോഗമിക്കുന്നത്. ഡൽഹി എൻ ടി എ കാര്യാലയത്തിലും ഒരു സംഘം സിബിഐ ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്

Related Posts

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ
UPDATES

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ

August 19, 2026
95
യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌
UPDATES

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

August 19, 2026
143
മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു
UPDATES

മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

August 19, 2026
52
വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി
UPDATES

വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

August 19, 2026
33
പൊന്നല 2026 ൻ്റെ വേദിയിൽ തുലിക മഹിമ പുരസ്‌കാരം രുദ്രന്‍ വാരിയത്ത് ഏറ്റ് വാങ്ങി
UPDATES

പൊന്നല 2026 ൻ്റെ വേദിയിൽ തുലിക മഹിമ പുരസ്‌കാരം രുദ്രന്‍ വാരിയത്ത് ഏറ്റ് വാങ്ങി

August 19, 2026
39
മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു
UPDATES

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു

August 19, 2026
141
Next Post
അട്ടപ്പാടിയിൽ നിന്ന് വെട്ടിക്കടത്തിയ ചന്ദനവുമായി മൂന്നുപേർ പിടിയിൽ

അട്ടപ്പാടിയിൽ നിന്ന് വെട്ടിക്കടത്തിയ ചന്ദനവുമായി മൂന്നുപേർ പിടിയിൽ

Recent News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
55
ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സ‌ർക്കാർ

August 19, 2026
62
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
60
ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

August 19, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025