• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോതമംഗലത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ckmnews by ckmnews
May 10, 2026
in UPDATES
A A
കോതമംഗലത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
0
SHARES
334
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോതമംഗലത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജിലെ മൂന്നാം വർഷ ബി ഡി എസ് വിദ്യാർഥികൾ ആണ് മരിച്ചത്.പെരിയാറിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേർക്കും കൂടി ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടായത്. തിരുവല്ല സ്വദേശി ബിയോൺ തിരുവനന്തപുരം സ്വദേശി ഹരീഷ് കോട്ടയം സ്വദേശി അതുൽ എന്നിവരാണ് പെരിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.

കോതമംഗലം നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെ വനമേഖലയോട് ചേർന്നുള്ള വടാട്ടുപാറയിലെ പല്ലവൻ പടിയിലാണ് ഉച്ചയോടെ ഒൻപത് പേരടങ്ങുന്ന സംഘം എത്തിയത്. ശക്തമായ നീരൊഴുക്ക് പെരിയാറിൽ ഉണ്ടായിരുന്നില്ല എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ഭാഗമായി ജലനിരപ്പ് ഉയർന്നിട്ടുണ്ടായിരുന്നു. പരിചയമില്ലാത്ത ഭാഗത്ത് ഒഴുക്കിൽപ്പെട്ട ആളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേർ കൂടി ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു എന്നാണ് വിവരം. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയും വലിയ വെല്ലുവിളിയാണ്.

നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും എത്തി. പരിചയസമ്പന്നരായ നാട്ടുകാരെ അടക്കം ഉൾപ്പെടുത്തി നടത്തിയ തിരച്ചിലാണ് മൂവരെയും കണ്ടെത്തിയത്. തുടർന്ന് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related Posts

നടുവട്ടം സെന്ററിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന തൊണ്ടിയിൽ അബ്ദുട്ടി നിര്യാതനായി
UPDATES

നടുവട്ടം സെന്ററിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന തൊണ്ടിയിൽ അബ്ദുട്ടി നിര്യാതനായി

May 13, 2026
64
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്;പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന
UPDATES

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്;പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന

May 13, 2026
45
പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍
UPDATES

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

May 13, 2026
32
എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍
UPDATES

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

May 13, 2026
3
ഏറെ ഹൃദയവേദനയോടെ, ആദരാഞ്ജലികൾ’; മങ്കടയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥികള്‍ മരിച്ചതിൽ കെ സി വേണുഗോപാൽ
UPDATES

ഏറെ ഹൃദയവേദനയോടെ, ആദരാഞ്ജലികൾ’; മങ്കടയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥികള്‍ മരിച്ചതിൽ കെ സി വേണുഗോപാൽ

May 13, 2026
261
അമ്മ’യിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍
UPDATES

അമ്മ’യിലെ തൊഴില്‍ പീഡന പരാതി: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍

May 13, 2026
40
Next Post
‘കെ.സി നയിക്കട്ടെ’വാടാനപ്പള്ളിയിൽ ബോർഡ് വച്ചത് സിപിഎം അംഗം;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

'കെ.സി നയിക്കട്ടെ'വാടാനപ്പള്ളിയിൽ ബോർഡ് വച്ചത് സിപിഎം അംഗം;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Recent News

സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക്; അര ലിറ്ററിന് 400 രൂപ

സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക്; അര ലിറ്ററിന് 400 രൂപ

May 13, 2026
1
അമീബിക് മസ്തിഷ്‌ക ജ്വരം; നാലര മാസത്തിനിടെ മരിച്ചത് 20 പേർ

അമീബിക് മസ്തിഷ്‌ക ജ്വരം; നാലര മാസത്തിനിടെ മരിച്ചത് 20 പേർ

May 13, 2026
3
തമിഴ്നാട്ടിൽ പല പാർട്ടികളിലുള്ളവർ CM ആകാൻ നോക്കി, ഇവിടെ ഒരേ പാർട്ടിയിൽനിന്ന് നിരവധി പേരും -RJ ബാലാജി

തമിഴ്നാട്ടിൽ പല പാർട്ടികളിലുള്ളവർ CM ആകാൻ നോക്കി, ഇവിടെ ഒരേ പാർട്ടിയിൽനിന്ന് നിരവധി പേരും -RJ ബാലാജി

May 13, 2026
6
സ്വർണ വിലയിൽ വൻ വർധന: പവന് 10,200 രൂപ കൂടി

സ്വർണ വിലയിൽ വൻ വർധന: പവന് 10,200 രൂപ കൂടി

May 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025