• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്: കെ മുരളീധരൻ

cntv team by cntv team
May 8, 2026
in Kerala
A A
ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്: കെ മുരളീധരൻ
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ജനവികാരം കണക്കിലെടുക്കുമെന്നുംകോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രകടനങ്ങള്‍ നാട്ടുകാര്‍ കണ്ട് ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെ പതിവാണ്. ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.നിലവില്‍ ഒരു പ്രശ്‌നവുമില്ല. ഞായറാഴ്ച തീരുമാനം വരും. അന്തിമ തീരുമാനം വന്നിട്ട് തന്റെ അഭിപ്രായം പറയാമെന്നും മുരളീധരന്‍ പറഞ്ഞു. ആരെ പാര്‍ട്ടി തീരുമാനിച്ചാലും ഞാന്‍ അംഗീകരിക്കും. നിലവില്‍ ഒരു പ്രശ്‌നവുമില്ല. താന്‍ ആരെയാണ് പിന്തുണച്ചതെന്ന് പറയുന്നതില്‍ ഒരു മടിയുമില്ല. തീരുമാനമുണ്ടായ ശേഷം അത് ആരായിരുന്നുവെന്നത് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.നിലവില്‍ ഭൂരിപക്ഷ എംഎല്‍എമാരുടെയും പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന്‍ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.

Related Posts

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
Kerala

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
50
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
Kerala

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം

August 24, 2026
27
ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
169
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
397
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
97
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
77
Next Post
ഞെട്ടിക്കുന്ന തീരുമാനം, 108 എംഎൽഎമാരും രാജിവയ്‌ക്കും; മുന്നറിയിപ്പുമായി വിജയ്‌യുടെ ടിവികെ

ഞെട്ടിക്കുന്ന തീരുമാനം, 108 എംഎൽഎമാരും രാജിവയ്‌ക്കും; മുന്നറിയിപ്പുമായി വിജയ്‌യുടെ ടിവികെ

Recent News

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
50
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
70
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
78
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025