• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വെള്ളാപ്പള്ളിയുടെ മോഹിനീവേഷത്തിൽ യുഡിഎഫ് സർക്കാർ വീഴരുത്- ശ്രീനാരായണ സംഘടനകൾ

cntv team by cntv team
May 7, 2026
in Kerala
A A
വെള്ളാപ്പള്ളിയുടെ മോഹിനീവേഷത്തിൽ യുഡിഎഫ് സർക്കാർ വീഴരുത്- ശ്രീനാരായണ സംഘടനകൾ
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഓന്തിനേക്കാൾ വേഗത്തിൽ നിറംമാറാൻ കഴിയുമെന്ന് വെള്ളാപ്പള്ളി നടേശൻ തെളിയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹത്തിന്റ മോഹിനീവേഷത്തിൽ യു.ഡി.എഫ്. സർക്കാർ വീണുപോകരുതെന്നും ശ്രീനാരായണ സംഘടനകൾ. വെള്ളാപ്പള്ളിയെ ചുമന്നതാണ് പിണറായി സർക്കാരിന്റെ പതനത്തിന് കാരണമെന്നും ശ്രീനാരായണ സേവാസംഘം, എൻ.എൻ.ഡി.പി. യോഗം-എസ്.എൻ. ട്രസ്റ്റ് സംരക്ഷണ സമിതി, ശ്രീനാരായണ സഹോദര ധർമവേദി, എസ്.എൻ.ഡി.പി. യോഗം സംരക്ഷണസമിതി, ശ്രീനാരായണ ധർമോദ്ധാരണസമിതി, ശ്രീനാരായണ ഡെമക്രാറ്റിക് പ്ലാറ്റ്ഫോം എന്നീ സംഘടനകളുടെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വെള്ളാപ്പള്ളിയുടെ അഴിമതിയെയും ജനാധിപത്യ ധ്വംസനത്തെയും ഗുരുനിന്ദയെയും നിയമവിരുദ്ധ ചെയ്തികളെയുംകുറിച്ച് എം.കെ. സാനു ഉൾപ്പെടെയുള്ളവർ പിണറായി വിജയന് പലകുറി നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ നടേശന് രക്ഷാകവചം ഒരുക്കുകയായിരുന്നു.മൈക്രോ ഫിനാൻസ് കേസിലും എസ്.എൻ. കോളേജ് ജൂബിലിഫണ്ട് കേസിലും പ്രതിയായ വെള്ളാപ്പള്ളിയെ രക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നിയമം പാലിക്കാത്തതിനാൽ എസ്.എൻ.ഡി.പി. യോഗനേതൃത്വം ഒന്നടങ്കം അയോഗ്യരായി തീർന്നിട്ടും ഹൈക്കോടതി പലകുറി അയോഗ്യരാണെന്ന് ഉത്തരവിട്ടിട്ടും വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നതിനാണ് പിണറായി സർക്കാർ വെമ്പൽകൊണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു.എസ്.എൻ.ഡി.പി. യോഗത്തിലും എസ്.എൻ. ട്രസ്റ്റിലും നിയമവാഴ്ച ഉറപ്പുവരുത്താൻ യു.ഡി.എഫ്. സർക്കാർ തയ്യാറാകണം. സ്വാർഥം നേടാൻ വെള്ളാപ്പള്ളി മോഹിനീവേഷം ധരിച്ച് ഭരണാധികാരികളെ വശംവദരാക്കാൻ നടത്തുന്ന വേലകളിൽ വീണുപോകാതെ സധൈര്യം ഭരണനിർവഹണം നടത്തണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.വിവിധ സംഘടനകളുടെ ഭാരവാഹികളായ അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, സൗത്ത് ഇന്ത്യൻ വിനോദ്, അഡ്വ. എസ്. ചന്ദ്രസേനൻ, പി.പി. രാജൻ, രാജ്കുമാർ ഉണ്ണി, പ്രൊഫ. ആർ. മണിയപ്പൻ, അഡ്വ. ആർ. അജന്തകുമാർ, എം.വി. പരമേശ്വരൻ, അഡ്വ. കെ.എം. സന്തോഷ്‌കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Posts

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
Kerala

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
66
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
Kerala

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം

August 24, 2026
35
ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
169
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
397
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
98
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
77
Next Post
പാകിസ്താന് ഇന്ത്യയുടെ ചുട്ടമറുപടി,ഭീകരകേന്ദ്രങ്ങളെ തകർത്ത സൈനിക ആക്രമണം; ഓപ്പറേഷൻ സിന്ദൂറിന് ഒരുവർഷം

പാകിസ്താന് ഇന്ത്യയുടെ ചുട്ടമറുപടി,ഭീകരകേന്ദ്രങ്ങളെ തകർത്ത സൈനിക ആക്രമണം; ഓപ്പറേഷൻ സിന്ദൂറിന് ഒരുവർഷം

Recent News

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
5
എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

August 25, 2026
3
ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

August 25, 2026
5
വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

August 25, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025