• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോഴിക്കോട് യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം’ദുരൂഹത:യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം

ckmnews by ckmnews
November 27, 2024
in UPDATES
A A
കോഴിക്കോട് യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം’ദുരൂഹത:യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്:എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ഒപ്പമുണ്ടായിരുന്ന തിരുവില്വാമല സദേശി സനൂഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.സനൂഫും ഫസീലയും 24-ന് ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജിൽ മുറിയെടുത്തത്.

മുറിയുടെ വാടക അടയ്ക്കാത്തതിനാൽ ലോഡ്ജ് ജീവനക്കാർ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിളിച്ചപ്പോൾ ഉണരാത്തതിനാൽ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്.

സനൂഫ് ലോഡ്ജിൽ കൊടുത്ത ഫോൺനമ്പറിൽ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാൾ വന്ന കാറും മറ്റൊരാളുടേതാണെന്ന് പോലീസ് പറഞ്ഞു.മുറിക്കകത്ത് ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ട് കൊലപാതകമാണോ എന്ന് വ്യക്തമല്ല. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമാവാൻ പോസ്റ്റ്മോർട്ടം കഴിയണം

രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫിന്റെപേരിൽ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. സനൂഫ് ലോഡ്ജിൽ നൽകിയ മേൽവിലാസത്തിലല്ല അയാൾ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.മരണവിവരമറിഞ്ഞ് ഫസീലയുടെ ബന്ധുക്കൾ കോഴിക്കോട്ടെത്തി. േലാഡ്ജ് മുറിയിൽനിന്ന് ആധാർകാർഡുൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, സനൂഫ് ഉപയോഗിച്ച കാർ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ചൊവ്വാഴ്ച രാത്രി കണ്ടെത്തി. വണ്ടിയുടെ നമ്പർ കണ്ടാണ് തിരിച്ചറിഞ്ഞത്. പ്രതിക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
60
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി
UPDATES

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
41
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി
UPDATES

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
68
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു
UPDATES

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
26
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
45
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
105
Next Post
ചങ്ങരംകുളം കോക്കൂരില്‍ മോട്ടോര്‍ പുരയിലെ മോട്ടറുകള്‍ പൈപ്പ് അറുത്ത് മോഷ്ടിച്ച നിലയില്‍

ചങ്ങരംകുളം കോക്കൂരില്‍ മോട്ടോര്‍ പുരയിലെ മോട്ടറുകള്‍ പൈപ്പ് അറുത്ത് മോഷ്ടിച്ച നിലയില്‍

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
60
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
41
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
68
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025