• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’ട്രംപ്

ckmnews by ckmnews
May 2, 2026
in UPDATES
A A
ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’ട്രംപ്
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ താൻ അതൃപ്തനാണ്. ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും തുടർ സൈനിക നടപടിയോ സമാധാന കരാറോ ആണ് മുന്നിലുള്ള വഴികൾ എന്നും ട്രംപ്. നാവിക ഉപരോധം നീക്കിയാൽ തുടർ ചർച്ചകൾക്ക് തയാറാണെന്ന് ഇറാൻ വ്യക്തമാക്കി.

ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും രണ്ടോ മൂന്നോ ഗ്രൂപ്പുകളായി അവർ തിരിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. മാനുഷികമായി നോക്കുമ്പോൾ യുദ്ധം താൻ താൽപ്പര്യപ്പെടുന്നില്ല. തുടർ സൈനിക നീക്കങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡിൽ നിന്നും ലഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. മാധ്യമ പ്രവർത്തകരുമായി വൈറ്റ് ഹൗസിൽ സംസാരിക്കുകയായിരുന്നു ട്രംപ്

അതിനിടെ, ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് ഇന്നലെ യു എസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു. യുദ്ധം തുടരാൻ കോൺഗ്രസിൻ്റെ അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് കത്തിൽ ഇത്തരമൊരു പരാമർശം. 1973 ലെ യുദ്ധാധികാര പ്രമേയത്തിലെ വ്യവസ്ഥകൾ മറികടക്കാനാണ് പുതിയ നീക്കം. 1973 ലെ യുദ്ധാധികാര പ്രമേയ പ്രകാരം യു എസ് കോൺഗ്രസിൻ്റെ അനുമതിയില്ലാതെ 60 ദിവസം മാത്രമേ പ്രസിഡൻ്റിന് സൈനിക സംഘർഷത്തിൽ ഏർപ്പെടാനാകൂ.

ഇപ്പോൾ വെടിനിർത്തൽ തുടരുകയാണെന്നും യുദ്ധമില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രകോപനപരമായ പ്രസ്താവനകളും അമേരിക്കയുടെ കടുത്ത നിലപാടുകളുമാണ് നയതന്ത്രത്തിന് തടസ്സമാകുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി ആരോപിച്ചു. ഏതു ഭീഷണിയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്നും അരഗ്ചി പറഞ്ഞു. അതേസമയം ഇറാൻ യുദ്ധം തെറ്റായ തീരുമാനമായിരുന്നുവെന്ന് അമേരിക്കയിലെ 61 ശതമാനം പേർ വിശ്വസിക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് – എ ബി സി സർവേയിൽ പറയുന്നു

Related Posts

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി
UPDATES

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

August 6, 2026
329
ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.
UPDATES

ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

August 6, 2026
115
ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു
UPDATES

ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

August 6, 2026
59
ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു
UPDATES

ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

August 6, 2026
17
പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.
UPDATES

പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.

August 6, 2026
35
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു

August 6, 2026
14
Next Post
നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

Recent News

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
19
ബസ് ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം; ഓൺലൈൻ ടിക്കറ്റിങ്ങിൽ ഹൈടെക് ആയി KSRTC

ബസ് ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം; ഓൺലൈൻ ടിക്കറ്റിങ്ങിൽ ഹൈടെക് ആയി KSRTC

August 6, 2026
22
മഴക്കെടുതി: രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം

മഴക്കെടുതി: രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം

August 6, 2026
16
പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ

പത്താം ക്ലാസ്സുകാരി ലൈംഗിക ചൂഷണത്തിനിരയായി, അച്ഛനടക്കം ഏഴ് പേർ പ്രതികൾ

August 6, 2026
158
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025