മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് വില്‍പ്പന നടത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ദാസിനെ പരപ്പനങ്ങാടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
നിതിനെതിരെ വേറെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കി അവ മോര്‍ഫ് ചെയ്തശേഷം പണം വാങ്ങി വിവിധ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിറ്റുവെന്നാണ് പരാതി. പ്രതി മൂന്ന് ടെലഗ്രാം ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ടെലഗ്രാം അക്കൗണ്ട് രൂപീകരിച്ചിട്ട് 3 വര്‍ഷത്തോളമായി. ഇസ്റ്റഗ്രാം ഗ്രൂപ്പുകള്‍ വഴിയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. 11 നമ്പറുകള്‍ ഉപയോഗിച്ചാണ് അക്കൗണ്ടുകള്‍ രൂപീകരിച്ചത്. പ്രതി സ്ഥിരമായി പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയക്കുന്ന വ്യക്തിയാണെന്നാണ് വിവരം.









