• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചില്ല; തർക്കത്തിനിടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി: മേരിയെ മർദിച്ച് എടുത്തെറിഞ്ഞു’

ckmnews by ckmnews
April 29, 2026
in UPDATES
A A
താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചില്ല; തർക്കത്തിനിടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി: മേരിയെ മർദിച്ച് എടുത്തെറിഞ്ഞു’
0
SHARES
387
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെടുങ്കണ്ടം:അമ്മയുടെയും മൂത്ത മകന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇളയ മകൻ അറസ്റ്റിൽ. ഇരുവരെയും കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയത് ഇളയ മകനാണെന്നു പൊലീസ് പറഞ്ഞു. തോട്ടുവാക്കട പൊന്നൂട്ടിൽ‌ മേരി (71), മകൻ റെജി (54) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ മേരിയുടെ ഇളയമകൻ സജി (43) ആണ് അറസ്റ്റിലായത്. മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെത്തിയതിനു പിന്നാലെ സജിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ ഒളിച്ചുകഴിയുകയായിരുന്നു സജി, താൻ പിടിക്കപ്പെടുമെന്നുറപ്പായതോടെ ഇന്നലെ ഉച്ചയ്ക്ക് 12നു കീഴടങ്ങുകയായിരുന്നു. തോട്ടുവാക്കട കവലയിലെ കടയിലെത്തിയ സജി തനിക്കു തെറ്റുപറ്റിയെന്നു കടയിലെ ജീവനക്കാരിയോടു പറഞ്ഞു. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടൻ സജിയെ പിടികൂടി.

സ്വത്തുതർക്കവും മാനസികപീഡനവുമാണു കൊലയ്ക്കു കാരണമെന്നാണു പ്രതിയുടെ മൊഴിയെന്നു പൊലീസ് പറഞ്ഞു. സജിയുടെ പിതൃത്വത്തെ റെജി ചോദ്യം ചെയ്തതും വഴക്കിനു കാരണമായി. താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചിരുന്നില്ലെന്നും അതിന്റെ പേരിൽ തർക്കം പതിവായിരുന്നെന്നും സജി മൊഴി നൽകിയിട്ടുണ്ട്. മദ്യപിച്ചെത്തിയ ഒരു ദിവസം സജി തർക്കത്തിനിടെ റെജിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം. ഇതു ചോദ്യം ചെയ്ത മേരിയെ മർദിച്ച് എടുത്തെറിഞ്ഞു. ഇരുവരുടെയും മരണം ഉറപ്പാക്കി രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു. തുടർന്നു വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു. ഇതിന്റെ പിറ്റേന്നാണു വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടത്.

ഈ ദിവസങ്ങളിലെല്ലാം സജി ജോലിക്കും പോയിരുന്നു. ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നു സജി സമ്മതിച്ചിട്ടുണ്ടെങ്കിലും എന്നാണു കൊലപാതകം നടത്തിയെന്നതു വ്യക്തമാക്കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഏപ്രിൽ ആദ്യയാഴ്ച സംഭവം നടന്നതായാണു പൊലീസിനു ലഭിച്ച സൂചന. ഇന്നലെ വൈകിട്ടു സജിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നു കോടതിയിൽ ഹാജരാക്കും. സജി കുറ്റം സമ്മതിച്ചതിനു പിന്നാലെ മേരിയുടെയും റെജിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. ഇന്നലെ വൈകിട്ടു മൂന്നോടെ സംസ്കാരം നടത്തി. മേരിയുടെ ഭർത്താവ് പൊന്നൂട്ടിൽ മാത്യു 8 വർഷം മുൻപു കാണാതായ കേസിൽ പുനരന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സജി ഒളിച്ചിരുന്നതു വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ. ഇവിടെ തിങ്കളാഴ്ച രാത്രി പരിശോധനയ്ക്കിടെ രണ്ടു തവണ സജിയെ കണ്ടതായി പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്നു പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മരംകയറ്റത്തിൽ വിദഗ്ധനായ സജി മരത്തിന്റെ മുകളിലിരുന്നു പൊലീസിന്റെ നീക്കം നിരീക്ഷിച്ചിരിക്കാമെന്നാണു സൂചന. പൊലീസ് ഇന്നലെ പകൽ ഡ്രോണും ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘങ്ങളുമായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെ വീടിനടുത്തുള്ള വഴിയിലൂടെ നടന്നുവന്നാണു സജി കീഴടങ്ങിയത്

Related Posts

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം
UPDATES

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
15
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി
UPDATES

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
36
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
28
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം
UPDATES

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
80
ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു
UPDATES

ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു

September 2, 2026
67
സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
UPDATES

സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

September 2, 2026
207
Next Post
ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ

Recent News

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
15
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
36
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
28
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025