മൂലമറ്റം (ഇടുക്കി): കാഞ്ഞാറിൽ തനിച്ച് താമസിച്ചിരുന്ന വൃദ്ധ പാമ്പുകടിയേറ്റ് മരിച്ചു. കാഞ്ഞാർ കൂവപ്പള്ളി റോഡിൽ താന്നിക്കപ്പാറയിൽ വിശാലാക്ഷി (86)ക്കാണ് വീടിന്റെ സമീപത്തെ സ്വന്തം പറമ്പിൽനിന്ന് കടിയേറ്റത്. അയൽക്കാർ മൂലമറ്റത്ത് സ്വകാര്യാശുപത്രിയിലും തുടർന്ന് തൊടുപുഴയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലു മക്കളുണ്ട്






