• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

cntv team by cntv team
April 25, 2026
in Kerala
A A
പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെ ജനങ്ങൾക്ക് മാർഗനിർദേശങ്ങളുമായി സർക്കാ‌‌ർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന ഉന്നതതല യോഗത്തിനുപിന്നാലെയാണ് സർക്കാ‌ർ നിർദേശങ്ങൾ പുറത്തുവിട്ടത്. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിർദേശങ്ങൾ പങ്കുവച്ചത്. സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അംഗനവാടികളിലും സ്‌കൂളുകളിലും കൂൾ റൂഫൊരുക്കും, പൊതുഇടങ്ങളിൽ വെള്ളം, ഒആർഎസ് എന്നിവ ഉറപ്പാക്കും, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്‌ക്കുന്നത് പരിഗണിക്കും തുടങ്ങിയ തീരുമാനങ്ങളാണ് ഉന്നതതലയോഗത്തിൽ ഉണ്ടായത്.

സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ

പൊതു ഇടങ്ങളിലെ സൗകര്യങ്ങൾ: പ്രധാന മാർക്കറ്റുകൾ, ബസ്സ്റ്റാൻഡുകൾ എന്നീ പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒ ആർ എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. മാർക്കറ്റുകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകൾ സ്ഥാപിക്കണം. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർവ്വീസ്, ട്രേഡ് യൂണിയൻ, സന്നദ്ധ സംഘടനകൾ എന്നിവർ ഇക്കാര്യത്തിൽ ഏകോപിതമായ പ്രവർത്തനം നടത്തണം.

ഗതാഗത നിയന്ത്രണം: സാദ്ധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്നൽ സമയ ദൈർഘ്യം കുറയ്ക്കുന്നതു സംബന്ധിച്ച് പോലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

പൊതുപരിപാടികൾക്ക് നിയന്ത്രണം: ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പൊതു പരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ തുടങ്ങിയ പരിപാടികൾക്ക് കർശനമായ നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തും.

ജനകീയ തണ്ണീർ പന്തലുകൾ: വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും, ഓട്ടോ ടാക്സി സ്റ്റാന്റുകളിലും തണ്ണീർ പന്തലുകൾ സ്ഥാപിക്കും. സഹകരണ സ്ഥാപനങ്ങൾ ബന്ധപ്പെട്ട പ്രദേശങ്ങളിൽ സൗജന്യമായി തണ്ണീർ പന്തൽ ഒരുക്കുന്നുണ്ട്. കുടിവെള്ളം, സാധ്യമാണെങ്കിൽ സംഭാരം, തണ്ണിമത്തൻ തുടങ്ങിയവയും ലഭ്യമാക്കുന്ന ജനകീയ സംവിധാനമൊരുക്കാൻ ശ്രമിക്കണം. കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, ക്ലബ്ബുകൾ, മറ്റ് സർവ്വീസ്, സന്നദ്ധ, ട്രേഡ് യൂണിയൻ സംഘടനകൾ തുടങ്ങിയവരെല്ലാം ചേർന്ന് പരമാവധി സ്ഥലങ്ങളിൽ ഇത് നടപ്പിലാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണം.

ജലലഭ്യത ഉറപ്പാക്കൽ: കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ വാട്ടർ അതോറിറ്റിയും ജലസേചന വകുപ്പും നടപ്പിലാക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി ഇക്കാര്യത്തിൽ ഏകോപനം ഉണ്ടാകണം. മഴവെള്ള സംഭരണത്തിന് ജനകീയ ക്യാമ്പയ്ൻ സംഘടിപ്പിക്കണം. വരൾച്ച വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ജല ലഭ്യത ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ എടുക്കണം. അടിയന്തര നടപടികൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് അനുവദിച്ചിട്ടുള്ള ഫണ്ടിൽ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതികരണ പ്രവർത്തനങ്ങൾക്കും ആവശ്യമായ സഹായം ലഭ്യമാക്കും.

കാലാവസ്ഥാ നിരീക്ഷണവും സാക്ഷരതയും: മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. താപനില, മഴ, ആർദ്രത, ജലനിരപ്പ് തുടങ്ങിയ വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ ശേഖരിക്കാനും പ്രാദേശികമായി അത് പ്രദർശിപ്പിക്കാനും അതുവഴി കാലാവസ്ഥാ സാക്ഷരത സൃഷ്ടിക്കാനുമാവണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഇതിനായി പണം അനുവദിക്കുന്നത് പരിഗണിക്കും.

ദുരന്ത നിവാരണ നടപടികൾ: ആദ്യഘട്ടത്തിൽ വയനാട് ജില്ലയ്ക്കായി തയ്യാറാക്കിയ പദ്ധതി ഉടനടി നടപ്പിലാക്കാൻ ദുരന്ത നിവാരണ വകുപ്പ് മുൻകൈ എടുക്കണം. മഴ മാപിനികൾ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ദുരന്ത നിവാരണ അതോറിറ്റി ഈ മൺസൂണിന് മുന്നേ പൂർത്തീകരിക്കണം. അതിനാവശ്യമായ ഫണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തണം. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനമായ “കവചം’ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കണം. സൈറണുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ബാറ്ററികൾ, മറ്റ് സാങ്കേതിക കാര്യങ്ങൾ എന്നിവ പ്രവർത്തനക്ഷമമാണ് എന്ന് നിരന്തരം ഉറപ്പാക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ: സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള കാലാവസ്ഥാ മാപിനികളുടെ പ്രവർത്തനം അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും ചേർന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള സാധാരണ വെതർ സ്റ്റേഷനുകളിൽ നിരന്തരമായ പരിപാലനവും വിവരശേഖരണവും ഉറപ്പ് വരുത്തണം. അതോടൊപ്പം ദുരന്ത സാധ്യത കൂടിയ ഇടങ്ങളിൽ ഓട്ടോമാറ്റിക് മാപിനികൾ കൂടി സ്ഥാപിച്ചു കൊണ്ടുമുള്ള പദ്ധതി തയ്യാറാക്കി നടപ്പിലാക്കാൻ ദുരന്ത നിവാരണ അതോറിറ്റി മുൻകൈയെടുക്കണം. ആരോഗ്യ സംവിധാനങ്ങൾ: തിരഞ്ഞെടുത്ത ആശുപത്രികളിൽ നൂതന സൗകര്യങ്ങളോടു കൂടിയ സ്ഥിരം ഹീറ്റ് & ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിന് ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ആരോഗ്യ കേന്ദ്രങ്ങളെ ഹീറ്റ് റെസിലിയൻറ് കെട്ടിടങ്ങളാക്കി മാറ്റാൻ നടപടികൾ സ്വീകരിക്കണം.

പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകൾ: വരും വർഷങ്ങളിലും ചൂട് വർദ്ധിക്കുമെന്നുള്ള പ്രവചനങ്ങൾ ഗൗരവമായി കണ്ട് മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കണം. ദീർഘവീക്ഷണത്തോടെയുള്ള ദീർഘകാല പദ്ധതികൾ ഓരോ പ്രദേശത്തെയും ദുരന്ത സാധ്യത ലഘൂകരിക്കുന്നതിന് വേണ്ടി തയ്യാറാക്കി നടപ്പിലാക്കുകയും വേണം. ഇതിനായി സംസ്ഥാന ദുരന്ത പ്രതിരോധ നിധിയിൽ (എസ്ഡിഎംഎഫ്) നിന്ന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കും.

വൈദ്യുതി വിതരണം: വൈദ്യുതി വിതരണം മുടങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും എന്നതിനാൽ വൈദ്യുതി തടസ്സങ്ങളില്ലാതെ ലഭ്യമാക്കാൻ കെഎസ്ഇബി പരമാവധി ശ്രമിക്കണം. വരും വർഷങ്ങളിലും ചൂട് കൂടുമെന്ന മുന്നറിയിപ്പിന്റെയും സംസ്ഥാനത്ത് എയർകണ്ടീഷണറുകളുടെ ഉപയോഗം വലിയ തോതിൽ ഇനിയും വർധിക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രണം നടത്തണം. ഊർജക്ഷമതയുള്ള ഉപകരണങ്ങളെയും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളെയും പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിനുകൾ നടത്തണം.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
82
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
213
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
106
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
47
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
95
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
73
Next Post
തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ

തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
82
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
213
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
213
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025