• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍

ckmnews by ckmnews
April 25, 2026
in UPDATES
A A
ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോളില്‍ ഇറാനെ ഒഴിവാക്കി യോഗ്യതയില്ലാത്ത ഇറ്റലിക്ക് അവസരം കൊടുക്കണമെന്ന് വിചിത്ര ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനയുടെ മുമ്പിലെത്തി. ട്രംപിന്റെ പ്രത്യേക പ്രതിനിധി പോളോ സാംബോളിയാണ് ഫിഫക്ക് മുന്നില്‍ ഇറാനെ ലോക ഫുട്ബാള്‍ മാമാങ്കത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചത്. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും താന്‍ കണ്ടിരുന്നതായി ഇംഗ്ലീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിനോട് സാംബോളി പറഞ്ഞു. മൂന്ന് രാജ്യങ്ങള്‍ ഒരു ആതിഥേയത്വം വഹിക്കുന്ന ലോക കപ്പില്‍ നാലുവട്ടം ജേതാക്കളായ ഇറ്റലി കളിക്കുന്നത് സ്വപ്‌നതുല്യമായ അനുഭവമായിരിക്കുമെന്നാണ് സാംബോളി പറയുന്നത്. എന്നാല്‍ ഫിഫ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറ്റലി തുടര്‍ച്ചയായ മൂന്നാം തവണയും ലോക കപ്പിന് യോഗ്യത നേടിയിട്ടില്ല. യൂറോപ്യന്‍ യോഗ്യതയില്‍ ബോസ്‌നിയ ആന്റ് ഹെര്‍സോഗോവിനോയുമായി നടന്ന പ്ലേ ഓഫില്‍ പരാജയപ്പെട്ട് ഇറ്റലി പുറത്തായിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഇറ്റലിയെ മത്സരിപ്പിക്കുകയും യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനെ ഒഴിവാക്കുകയും വേണമെന്നാണ് സാംബോളിയുടെ നിലപാട്. അതേ സമയം ഫിഫ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടേയില്ല

ഇറാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍ഫാന്റിനൊ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ലോകകപ്പില്‍ കളിക്കാന്‍ പൂര്‍ണസജ്ജരാണെന്നാണ് ഇറാന്റെ നിലപാട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ തങ്ങളുടെ മത്സര വേദിമാറ്റണമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തേ ഫിഫയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഈ ആവശ്യം ഫിഫ തള്ളിക്കളയുകയായിരുന്നു.

Related Posts

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
UPDATES

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

September 30, 2026
103
ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്
UPDATES

ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്

September 30, 2026
22
സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
UPDATES

സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

September 30, 2026
188
മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്
UPDATES

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

September 30, 2026
60
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ
UPDATES

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ

September 30, 2026
22
ചങ്ങരംകുളം ആലംകോട് പൂക്കാത്ത് അബുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി
UPDATES

ചങ്ങരംകുളം ആലംകോട് പൂക്കാത്ത് അബുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

September 30, 2026
472
Next Post
കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ചയെന്ന് പൊലീസ്; CCTV ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല

കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ചയെന്ന് പൊലീസ്; CCTV ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല

Recent News

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
1
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
0
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

September 30, 2026
1
കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

September 30, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025