ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു.ചിയ്യാനൂര്‍ സ്വദേശി ചുള്ളിയില്‍ ഷെരീഫ്(48)നാണ് പൊള്ളലേറ്റത്.കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് ടാങ്ക് പൊളിക്കുന്ന ജോലി ചെയ്യുന്നതിനിടെയാണ്സംഭവം. കടുത്ത നീറ്റലും അസ്വസ്ഥതയും തോന്നിയതിനെ തുടര്‍ന്ന് ജോലി നിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് വൈകിയിട്ടാണ് പുറത്തെ തൊലി അടര്‍ന്ന നിലയില്‍ കാണുന്നത്.പിന്നീട് ഷെരീഫ് ചങ്ങരംകുളത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയപ്പോഴൊണ് സൂര്യാതാപമേറ്റതാണെന്ന് അറിയുന്നത്.മരുന്ന് കഴിക്കാനും വിശ്രമവും പറഞ്ഞിട്ടുണ്ടെന്ന് ഷെരീഫ് പറഞ്ഞു









