കടവല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.സ്കൂട്ടർ യാത്രക്കാരായ
ചങ്ങരംകുളം കോലിക്കര കോഴിക്കാട്ടിൽ 22 വയസ്സുള്ള ഹസ്ന,27 വയസ്സുള്ള മുഹ്സിന ,മുഹ്സിനയുടെ മകൾ നാലു വയസ്സുകാരി ഹാദിയ
എന്നിവർക്കാണ് പരിക്കേറ്റത്.കടവല്ലൂർ എടയൂർ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്.പരിക്കേറ്റവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരുമ്പിലാവ് ഭാഗത്തുനിന്നും കോലിക്കരയിലേക്ക് വരികയായിരുന്ന സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നും വന്നിരുന്ന കടവല്ലൂർ സ്വദേശി വിജയകുമാർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.അപകടത്തിൽ ഇരു ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു







