• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

cntv team by cntv team
April 23, 2026
in Sports
A A
കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടുവെന്ന ആശ്വാസത്തില്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ സ്വന്തം ഗ്രൗണ്ടായ കൊച്ചി കലൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലിറങ്ങും. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ടതിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ആഷി വെസ്റ്റ് വുഡിന് പുറത്തിരിക്കേണ്ടി വരുന്ന മത്സരത്തില്‍ അസിസ്റ്റന്റ് കോച്ച് പീറ്റര്‍ ഹാര്‍ഡ്‌ലിയായിരിക്കും മത്സരത്തിനിടയില്‍ കളിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ജംഷഡ്പുര്‍ എഫ്സിക്കെതിരെ മിന്നും പ്രകടനം കാഴ്ച്ചവെച്ച മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരിം ബെനാരിഫ് ഇന്നത്തെ മത്സരത്തില്‍ ഉണ്ടായേക്കില്ല. അതേ സമയം കോച്ച് ആഷി വെസ്റ്റ് വുഡിന്റെയും കരീം ബെരാരിഫിന്റെയും അസാന്നിധ്യം ഇന്നത്തെ മത്സരത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ്‌റ് കോച്ച് പീറ്റര്‍ ഹാര്‍ഡ്‌ലി പറഞ്ഞു. ആഷി വെസ്റ്റവുഡ് ഗ്രൗണ്ടില്‍ ഉണ്ടാകില്ലെ ങ്കിലും കളിയുടെ ശൈലിയും തന്ത്രങ്ങളും എല്ലാം അദ്ദേഹത്തിന്റേത് തന്നെയായിരിക്കും. അത് വിജയിക്കാനുള്ളതുമായിരിക്കും.ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് ഉണ്ടായിരുന്നത്. എന്നാല്‍ ആഷി വെസ്റ്റ് വുഡ് ഇടക്കാല കോച്ച് ആയി ചുമതലയേറ്റതിന് ശേഷം മൂന്ന് കളികളില്‍ രണ്ട് വിജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റാണ് ടീം സ്വന്തം പേരിലാക്കിയത്. വെസ്റ്റ് വുഡിന്റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആത്മവിശ്വാസത്തോടെയായിരിക്കും ഒഡീഷയെ നേരിടുക. ഏറ്റവും അവസാനമായി ജംഷഡ്പുരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഗോളുകളടിച്ച ടീം പ്രതിരോധത്തിലും അതീവ ശ്രദ്ധ പുലര്‍ത്തിയാണ് കളിച്ചത്. ഈ ഫോം തുടരുകയെന്നതാണ് ടീമിന്റെ പ്രധാന ലക്ഷ്യം. എട്ടുപോയിന്റുമായി 11 -ാം സ്ഥാനത്തേക്ക് എത്താന്‍ ഇന്ന് ജയിക്കണം.ജംഷഡ്പൂരിനെതിരെ ഗോളടിച്ച നിഹാല്‍ സുധീഷും വിബിന്‍ മോഹനും അടക്കമുള്ള മലയാളി സംഘത്തിന്റെ പ്രകടനത്തില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് പ്രതീക്ഷ വെക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ മലയാളി താരങ്ങളായ നിഹാലിനും അജ്‌സലിനും സഹിഫിനും ആദ്യ ഇലവനില്‍ അവസരം നല്‍കിയിരുന്നു. പകരക്കാരനായി ഇറങ്ങിയാണ് വിബിന്‍ സ്‌കോര്‍ ചെയ്തത്. ഇന്ന് ബെനാരിഫിന്റെ അസാന്നിധ്യത്തില്‍ നിഹാലും വിബിനും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമുള്ള ഒഡീഷ എഫ്‌സി ആറ് പോയിന്റാണ് ഉള്ളത്. പതിമൂന്നാം സ്ഥാനത്തുള്ള ഒഡീഷ എഫ്‌സിക്ക് എന്ത് വില കൊടുത്തും മത്സരം വിജയിച്ച് തിരികെ എത്തണം.

Related Posts

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
10
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
50
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
19
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
200
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
1
Next Post
‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി

‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
387
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
54
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
113
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
437
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025