• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിന് ഇല്ല, സർക്കാർ പറയുന്നത് അനുസരിക്കും: തിരുവമ്പാടി ദേവസ്വം

cntv team by cntv team
April 22, 2026
in Kerala
A A
തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിന് ഇല്ല, സർക്കാർ പറയുന്നത് അനുസരിക്കും: തിരുവമ്പാടി ദേവസ്വം
0
SHARES
210
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍: തിരുവമ്പാടി ദേവസ്വം ഇത്തവണ വെടിക്കെട്ടിന് ഇല്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും ഗിരീഷ് കുമാർ പറഞ്ഞു.തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാർ നൽകിയിരിക്കുന്നത്. നിരോധിത വെടിമരുന്ന് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലയെന്നും ഗിരീഷ് കുമാർ പറഞ്ഞു. സതീശൻ മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാർ പറഞ്ഞു.അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ച് ജില്ലാഭരണകൂടവുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി സുരേഷ് പറഞ്ഞു. പൊതുജനവികാരവും ആചാരവും കണക്കിലെടുത്ത് ബാലന്‍സായ സമീപനം സ്വീകരിക്കും. ഇന്നലെ മുഴുവന്‍ തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അധികൃതരുടെ കൂടെയായിരുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച് യോഗം ചേര്‍ന്നിട്ടില്ലെന്നും ജി സുരേഷ് പറഞ്ഞു. ‘വലിയ ദുഃഖത്തിലാണ്. എല്ലാ തയ്യാറെടുപ്പും കഴിഞ്ഞു. ദേശക്കാരും നാട്ടുകാരും കേരളക്കാരും ദുഃഖത്തിലാണ്. സര്‍ക്കാരെടുക്കുന്ന തീരുമാനത്തിന്റെ കൂടെ നില്‍ക്കും. നടക്കാന്‍ പാടില്ലാത്ത അപകടമാണ് നടന്നത്’, എന്നും ജി സുരേഷ് വ്യക്തമാക്കി തൃശ്ശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എംപിയും പ്രതികരിച്ചു. 13 പേര്‍ മരിച്ച അപകടത്തില്‍ ഏഴു പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചതായാണ് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചത്. അതില്‍ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂര്‍, വെണ്ണൂര്‍, പാറക്കുണ്ടില്‍ വീട്ടില്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്‍ മകന്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന്‍ മകന്‍ സുവിന്‍ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദര്‍ശന്റെയും വാസുദേവന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. സുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
271
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
105
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
56
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
684
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
156
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
101
Next Post
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം'മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

Recent News

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
30
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
77
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
93
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025