• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം; മരണം 13 ആയി; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ckmnews by ckmnews
April 21, 2026
in UPDATES
A A
തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം; മരണം 13 ആയി; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
0
SHARES
768
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 13 ആയി. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. തൃശൂര്‍ മുണ്ടത്തിക്കോടുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 13 പേര്‍ ചികിത്സയിലുണ്ട് അഞ്ച് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സ്ഥിതി നിയന്ത്രണവിധേയമെന്ന് സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ച് ഫയര്‍ഫോഴ്‌സ് സ്റ്റേഷനുകളിലെ സംഘം സ്ഥലത്തുണ്ട്. സ്‌ഫോടനം പൂര്‍ണ്ണമായി അവസാനിച്ചു എന്നാണ് മനസ്സിലാക്കുന്നത്.ഫയര്‍ഫോഴ്‌സ് സംഘത്തിന് നേരത്തെ സംഭവസ്ഥലത്തേക്ക് എത്താന്‍ പ്രയാസമുണ്ടായിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. തീ അണക്കുന്നതിന് റോബോട്ടുകളെ കൂടി എറണാകുളത്ത് നിന്നും എത്തിക്കും. ആളുകള്‍ അകപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചു. സ്‌ഫോടന കാരണം അന്വേഷിക്കും. വിശദ അന്വേഷണം നടത്തേണ്ടത് പൊലീസാണ്.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു എന്നാണ് റിപ്പോര്‍ട്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. വയല്‍ പ്രദേശം സുരക്ഷിതമാണെന്ന് കണ്ടാണ് എന്‍ഒസി നല്‍കിയത് – അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചനം അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരുക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് താനെന്നും പരുക്കേറ്റ എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ്, കെ രാജന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ തൃശൂരിലേക്ക് പുറപ്പെട്ടു

Related Posts

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
UPDATES

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

September 30, 2026
112
ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്
UPDATES

ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്

September 30, 2026
30
സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
UPDATES

സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

September 30, 2026
200
മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്
UPDATES

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

September 30, 2026
72
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ
UPDATES

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ

September 30, 2026
27
ചങ്ങരംകുളം ആലംകോട് പൂക്കാത്ത് അബുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി
UPDATES

ചങ്ങരംകുളം ആലംകോട് പൂക്കാത്ത് അബുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

September 30, 2026
521
Next Post
മുണ്ടത്തിക്കോട് സ്‌ഫോടനം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും

മുണ്ടത്തിക്കോട് സ്‌ഫോടനം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും

Recent News

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
162
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
95
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
70
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025