പൊന്നാനി:ബസ് യാത്രക്കാരനെ മർദിച്ച പ്രതികളുടെ വീട്ടിലേക്ക് സ്ഫോടാകവസ്‌തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ കാപ്പ കേസ് പ്രതി അറസ്റ്റിൽ.നിരവധി അക്രമ അടിപിടി കേസിൽ പ്രതിയായ താരീക്കനാകത്ത് നിസാമുദ്ധീൻ (30)എന്ന നിസാമിനെയാണ് പൊന്നാനി സിഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പുതുപൊന്നാനിയില്‍ തെരഞ്ഞെടുപ്പ് ദിവസം വ്യക്തി വിരോധം മൂലം പൊന്നാനി ബാസ്സ്റ്റാന്റ് താരീക്കനാകത് താരിക്ക് അൻവറിനെ ബസിൽ നിന്ന് പിടിച്ചിറക്കി സംഘം ചേർന്ന് മർദ്ധിക്കുകയും കല്ല് കൊണ്ട് ഇടിക്കുകയും ചെയ്ത കേസിലെ പ്രതികളായ പുതു പൊന്നാനി കെപിഎല്‍ പാലക്ക വളപ്പിൽ കുഞ്ഞൻ ബാവയുടെ മക്കളായ ഷാജിർ,ഷാഫി ഇവരുടെ സുഹൃത്ത് എടപ്പാൾ പെരുമ്പറമ്പ് സ്വദേശി പള്ളിയാലിൽ അമീർ എന്നിവരെയാണ് പുതു പൊന്നാനിയിൽ വച്ച് ഇവര്‍ ഉണ്ടായിരുന്ന വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊന്നാനി എസ്‌ഐ ബിബിൻ സിവി, ആന്റോ ഫ്രാൻസിസ്,പ്രൊബേഷൻ എസ്‌ഐ മഹേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കാപ്പ ചുമത്തി വിയ്യുർ സെൻട്രൽ ജയിലിൽ റിമാന്റില്‍ ആയിരുന്ന നിസാമുദ്ധീന്‍ മൂന്ന് മാസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊന്നാനി സബ്ജയിലിലെക്ക് റിമാൻഡ് ചെയ്തു..







