• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ചർച്ചയായി

ckmnews by ckmnews
April 15, 2026
in UPDATES
A A
ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ചർച്ചയായി
0
SHARES
137
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാൽപത് മിനിറ്റ് നേരം നീണ്ട ഫോൺ സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ചർച്ചയായി. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സംഭാഷണമാണിത്. ഇന്ത്യ – യുഎസ് ബന്ധത്തിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായി.ഇസ്ലമാബാദിൽ നടന്ന ഇറാൻ അമേരിക്ക വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടെങ്കിലും പാകിസ്താന്റെ മധ്യസ്ഥതയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്തയാഴ്ച താൽക്കാലിക വെടിനിർത്തൽ അവസാനിക്കാനിരിക്കെ ചർച്ച തുടരുന്നതിന് സാധ്യത തേടുകയാണ് ഇരു രാജ്യങ്ങളും. വ്യാഴാഴ്ച ഇസ്ലാമാബാദിലോ ജനീവയിലോ ചർച്ച നടത്താനാണ് നീക്കം.

അതിനിടെ ഇറാന് സൈനിക പിന്തുണ നൽകുന്നുവെന്നാരോപിച്ച് ചൈനയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. എന്നാൽ അത്തരമൊരു നടപടിയുണ്ടായാൽ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ അമേരിക്കൻ ഉപരോധം മറികടന്ന് ചൈനയുടെ പതാകയുള്ള കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. റിച്ച് സ്റ്റാറി എന്ന കപ്പലാണ് ഹോർമുസ് കടന്നത്. ഇന്നലെ ഇറാനിൽ നിന്നും എണ്ണ കൊണ്ടുവന്നിരുന്ന ചൈനീസ് കപ്പലായ എലിപ്‌സും ഹോർമുസ് കടലിടുക്ക് കടന്നിരുന്നു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നാലിന നിർദ്ദേശം മുന്നോട്ടുവച്ചു. ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും പരമാധികാരവും സുരക്ഷയും മാനിക്കപ്പെടണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും ഷി ജിൻപിംഗ് ആവശ്യപ്പെട്ടു. . അതിനിടെ അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയാൽ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

Related Posts

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 30, 2026
3
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
UPDATES

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 30, 2026
41
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു
UPDATES

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു

June 30, 2026
19
ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു
UPDATES

ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു

June 30, 2026
7
വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു
UPDATES

വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

June 30, 2026
39
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
UPDATES

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

June 30, 2026
103
Next Post
ചങ്ങരംകുളം സ്വദേശി സൗദ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം സ്വദേശി സൗദ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Recent News

ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,മലപ്പുറം ഉൾപ്പെടെ ഏഴിടത്ത് യെല്ലോ അലേർട്ട്

ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,മലപ്പുറം ഉൾപ്പെടെ ഏഴിടത്ത് യെല്ലോ അലേർട്ട്

June 30, 2026
8
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്

June 30, 2026
200
വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

June 30, 2026
29
പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

June 30, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025