• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി

cntv team by cntv team
April 13, 2026
in Kerala
A A
വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ കായംകുളത്തെ വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒ യെ നീക്കി. എസ്എച്ച്ഒയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.എന്നാല്‍ പൊലീസിന് വീഴ്ചയില്ലെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഡിജിപിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിലിനെതിരെ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പുകളെന്ന് എസ്പി വ്യക്തമാക്കി. നോട്ടീസ് നല്‍കി വിട്ടയച്ചത് വകുപ്പുകളുടെ അടിസ്ഥാനത്തിലെന്നും പറയുന്നു. ഗുരുതര പരാതിയുണ്ടായിട്ടും സിനിലിനെ വിട്ടയച്ചത് വിവാദമായിരുന്നു. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും ഏഴു വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷ ആയതിനാല്‍ പ്രതിക്ക് നോട്ടിസ് നല്‍കി വിട്ടയക്കുകയായിരുന്നുവെന്നുമാണ് വിശദീകരണം.സ്റ്റേഷന്‍ ജാമ്യം നല്‍കി പൊലീസ് വിട്ടയച്ച പ്രതി സിനില്‍ സബാദ് ഒളിവിലാണ്. സിനിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയെന്ന് അറിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി സിനിലനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സമിതിയുടെ കായംകുളം യൂണിറ്റ് പ്രസിഡന്റായിരുന്നു.കഴിഞ്ഞ നാലിനായിരുന്നു സംഭവം. യുവതി സഞ്ചരിച്ച വാഹനം കായംകുളം കെപിഎസി ജംഗ്ഷന് സമീപം രാത്രി പന്ത്രണ്ടരയോടെ അപകടത്തില്‍ പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘത്തില്‍ സിനില്‍ സബാദുമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയുടെ ശരീരത്തില്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചെന്നാണ് പരാതി. സംഭവ ദിവസം തന്നെ യുവതി പരാതി പൊലീസിനെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നായിരുന്നു വിമര്‍ശനം. കായംകുളം പൊലീസ് ആരോപണ വിധേയന് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ സിനില്‍ ഉന്നത ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്.

Related Posts

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
106
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
443
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
33
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
Kerala

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
113
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ
Kerala

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

June 20, 2026
902
വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Kerala

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

June 20, 2026
146
Next Post
പാലക്കാട്ടെ വോട്ടിന് നോട്ട് ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു, സമഗ്ര അന്വേഷണത്തിന് പൊലീസ്

പാലക്കാട്ടെ വോട്ടിന് നോട്ട് ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു, സമഗ്ര അന്വേഷണത്തിന് പൊലീസ്

Recent News

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
177
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
5
വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

June 21, 2026
4
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

June 21, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025