എരമംഗലം:മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനാചരണത്തോടനുബന്ധിച്ച് മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിൽ പിഎൻ. പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു.വി.രാമകൃഷ്ണൻ മാസ്റ്റർ(തലൂക്ക് ലൈബ്രറി കൗൺസിൽ ) ഉദ്ഘാടനം ചെയ്തു.എന്തിന് വായിക്കണം എന്ന വിഷയത്തെ ആസ്പദമാക്കി നന്ദൻ എടപ്പാൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു.വായനശാല പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ അദ്ധ്യക്ഷത വഹിച്ചു.വൈസ്പ്രസിഡന്റ് എ. ടി. അലി സ്വാഗതം പറഞ്ഞു.നാസർ മാഷ്, കാട്ടിൽ ആലി, ചന്ദ്രഹാസൻ മാസ്റ്റർ ആശംസകൾ നേർന്നു.വനിതാവേദി ജോയിന്റ് സെക്രട്ടറി രേഷ്മ,അജിത,ഉസ്മാൻ വെള്ളായിൽ,നിഷാദ് സിൻസിയർ തുടങ്ങിയവർ കവിത ആലപിച്ചു.ചടങ്ങിൽ മൈത്രി പ്രസിഡന്റ് കാട്ടിൽ മുഹമ്മദ്കുട്ടി,സെക്രട്ടറി സലാം മലയംകുളത്തേൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ രുദ്രൻ വാരിയത്ത്, എം. ടി. നജീബ്, അഷ്‌റഫ് പൂച്ചാമം, വനിതാ വേദി പ്രസിഡന്റ് ആരിഫ മുഹമ്മദ്,രക്ഷാധികാരി ജാസ്മിൻ ആരിഫ്,സമിതി അംഗം ഉണ്ണി മാനേരി തുടങ്ങിയവർ സംബന്ധിച്ചു. ചിത രചന, നാടൻ പാട്ട്,പ്രസംഗം, തുടങ്ങി വിവിധങ്ങളായ പരിപാടികൾ ബാലവേദി അംഗങ്ങൾ അവതരിപ്പിച്ചു.ലൈബ്രറിയൻ സബിത നന്ദി പറഞ്ഞു







