• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

36 വര്‍ഷത്തെ ചരിത്രം തിരുത്തി; ഇന്ത്യയുടെ ചിറകരിഞ്ഞ് കിവീസ്; 8 വിക്കറ്റ് ജയം

ckmnews by ckmnews
October 20, 2024
in Sports
A A
36 വര്‍ഷത്തെ ചരിത്രം തിരുത്തി; ഇന്ത്യയുടെ ചിറകരിഞ്ഞ് കിവീസ്; 8 വിക്കറ്റ് ജയം
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ടു വിക്കറ്റ് വിജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 27.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയറൺസ് കുറിക്കുകയായിരുന്നു. ന്യൂസീലൻഡ് ബാറ്റർമാരായ വില്‍ യങ് (76 പന്തിൽ 48), രചിൻ രവീന്ദ്ര (46 പന്തില്‍ 39) എന്നിവർ പുറത്താകാതെനിന്നു. സ്കോർ– ഇന്ത്യ 46, 462, ന്യൂസീലൻഡ് 402, രണ്ടിന് 110.36 വർഷങ്ങൾക്കു ശേഷമാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ഇന്ത്യയിൽ കിവീസിന്റെ മൂന്നാം ടെസ്റ്റ് വിജയം കൂടിയാണിത്. രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുമ്രയെറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ തന്നെ ന്യൂസീലൻഡിന് ക്യാപ്റ്റൻ ടോം ലാഥമിനെ നഷ്ടമായെങ്കിലും, ടീം അനായാസം വിജയത്തിലെത്തുകയായിരുന്നു. 39 പന്തുകൾ നേരിട്ട ഡെവോൺ കോണ്‍വെ 17 റൺസെടുത്തു പുറത്തായി. രചിൻ രവീന്ദ്രയും വിൽ യങ്ങും നിലയുറപ്പിച്ചതോടെ അവസാന ദിനം ആദ്യ സെഷനിൽ തന്നെ കിവീസ് വിജയ റൺസ് കുറിച്ചു.രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, നാലാം ദിനം 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. നാലാം വിക്കറ്റിൽ ഒന്നിച്ച സർഫറാസ് ഖാൻ–ഋഷഭ് പന്ത് കൂട്ടുകെട്ടായിരുന്നു നാലാം ദിനത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ ഹൈലൈറ്റ്. ടെസ്റ്റിൽ കന്നിസെഞ്ചറിയുമായി സർഫറാസ് തിളങ്ങിയപ്പോൾ ഒരു റൺ അകലെ ഋഷഭ് പന്തിന് സെഞ്ചറി നഷ്ടമായി. നാലാം വിക്കറ്റിൽ സർഫറാസ് ഖാനും പന്തും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നു സിക്സും 18 ഫോറും അടങ്ങുന്നതാണ് സർഫറാസിന്റെ ഇന്നിങ്സ്. പന്തിന്റെ ബാറ്റിൽനിന്ന് അഞ്ച് സിക്സും ഒൻപത് ഫോറും പിറന്നു.85–ാം ഓവറിൽ സർഫറാസിനെ പുറത്താക്കി ടിം സൗത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 89–ാം ഓവറിൽ പന്തും പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സിന്റെ ആയുസ്സ് നിശ്ചയിക്കപ്പെട്ടിരുന്നു. 29 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ ബാക്കി അഞ്ച് വിക്കറ്റുകളും നഷ്ടമായി. കെ.എൽ.രാഹുൽ (16 പന്തിൽ 12), രവീന്ദ്ര ജഡേജ (15 പന്തിൽ 5), ആർ.അശ്വിൻ (24 പന്തിൽ 14), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കുൽദീപ് യാദവ് (20 പന്തിൽ 6*) പുറത്താകാതെ നിന്നു. മഴ മൂലം രണ്ടു മണിക്കൂറോളം മത്സരം വൈകിയതിനാൽ 24 ഓവറുകൾ ഇന്നു നഷ്ടമായിരുന്നു.ആദ്യ ഇന്നിങ്സിൽ ‍ഡക്കും രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയും നേടുന്ന 22–ാം ഇന്ത്യൻ താരമാണ് സർഫറാസ് ഖാൻ. കഴിഞ്ഞ മാസം ബംഗ്ലദേശിനെതിരെ ശുഭ്മാൻ ഗില്ലാണ് ഒടുവിൽ ഇത്തരത്തിൽ സെഞ്ചറി നേടിയത്. യശസ്വി ജയ്സ്വാൾ (35), അർധ സെഞ്ചറി നേടിയ രോഹിത് ശർമ (52), വിരാട് കോലി (70) എന്നിവരും രണ്ടാം ഇന്നിങ്സിൽ തിളങ്ങി.

Related Posts

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
146
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
28
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
35
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
Next Post
പി പി ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

പി പി ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

Recent News

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

September 2, 2026
26
ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്‍; അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 2, 2026
17
ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

September 2, 2026
19
ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

ആശുപത്രിയുടെ മുന്‍പിലെ ചുമര്‍ മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍; നേപ്പാളിലെ നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍

September 2, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025