• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

cntv team by cntv team
April 11, 2026
in Sports
A A
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കളിക്കാര്‍ പോയും വന്നും കൊണ്ടേയിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ വിജയം തേടി ഇന്നിറങ്ങുന്നു. ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. കളിക്കാര്‍ മാറുന്നതിന് പുറമെ പരിശീലകനെ വരെ മാറ്റിയിട്ടും വിജയമെന്നത് സ്വപ്‌നമാകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്. ഇന്ന് രാത്രി രാത്രി 7.30-നാണ് കിക്കോഫ്. ഏഴ് കളിയില്‍ നിന്ന് ഒരുപോയിന്റ് ുമാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ 13-ാം സ്ഥാനത്താണുള്ളത്. 14 പോയിന്റുള്ള ബെംഗളൂരുവാകട്ടെ നാലാം സ്ഥാനത്തുമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ ആഷ്ലി വെസ്റ്റ് വുഡിന്റെ മുന്‍ക്ലബ്ബാണ് ബെംഗളൂരു. അതിനാല്‍ തന്നെ ബെംഗളൂരുവിന്റെ കളിശൈലിയെ കുറിച്ച് ഏകദേശ ധാരണ കോച്ചിനുണ്ടാകുമെന്നാണ് കരുതുന്നത്.മികച്ച കളിക്കാര്‍ ടീമിലുണ്ടെന്ന് വെസ്റ്റ് വുഡ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മൈതാനത്തിറങ്ങുമ്പോള്‍ ഒത്തിണക്കമില്ലായ്മയും ഫിനിഷിങ്ങിലുണ്ടാകുന്ന പിഴവുകളും തിരിച്ചടിയാകുകയാണ്. ടീമംഗങ്ങളുടെ കളത്തിലെ ഒത്തിണക്കം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് വെസ്റ്റ് വുഡിന്റെ പ്രതീക്ഷ. ടീം മാനേജ്‌മെന്റും പുതിയ പരിശീലകനില്‍ പ്രതീക്ഷ വെച്ചിരിപ്പാണ്. മുന്‍ ജംഷേഡ്പൂര്‍ എഫ്.സി. താരം പീറ്റര്‍ ഹാര്‍ട്ടിയെ സഹപരിശീലകനായി വെസ്റ്റ് വുഡ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് താരം കെവിന്‍ യോക്ക്, ഇന്ത്യന്‍ താരങ്ങളായ കൊറു സിങ്, എബിന്‍ദാസ് യേശുദാസ്, മുഹമ്മദ് അജ്‌സല്‍ തുടങ്ങി കുറച്ചുതാരങ്ങള്‍ മാത്രമാണ് മികവാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ളത്.അതിനിടെ എഫ്.സി. ഗോവയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ബെംഗളൂരു എഫ്.സി. വെറ്ററന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയും നംഗ്യാല്‍ ബൂട്ടിയയുമാണ് അവരുടെ നിരയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട താരങ്ങള്‍. ഛേത്രിക്കൊപ്പം റയാന്‍ വില്യംസും മലയാളി താരം ആഷിഖ് കുരുണിയനും കളിക്കുന്ന ബെംഗളൂരുവിന്റെ മുന്നേറ്റനിര ശക്തമാണ്. മധ്യനിരയില്‍ വിദേശതാരങ്ങളായ സിറോജിദിന്‍ കുസേയേവ്, ബ്രിയാന്‍ സാഞ്ചസ് എന്നിവര്‍ക്കൊപ്പം സുരേഷ് സിങ് കൂടി കളിക്കും. രാഹുല്‍ ബേക്കെ നേതൃത്വം നല്‍കുന്ന ബെംഗളൂരുവിന്റെ പ്രതിരോധവും ശക്തമാണ്. ഈ പ്രതിരോധക്കോട്ടയെ മറി കടക്കുകയെന്നതായിരിക്കും കേരള ബ്ലസ്‌റ്റേഴ്‌സ് താരങ്ങളുടെ വെല്ലുവിളി. അതിനിടെ ആക്രമണനിര ശക്തിപ്പെടുത്തുന്നതിനായി അര്‍ജന്റീനിയന്‍ വിങ്ങര്‍ ഫ്രാന്‍സിസ്‌കോ ഫ്യൂലാസിയര്‍ അബാലോയെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്. ഫ്രാഞ്ചു എന്ന് വിളിപ്പേരുള്ള 27-കാരന്‍ റയല്‍ യൂത്ത് സിസ്റ്റം വഴി വളര്‍ന്നുവന്ന കളിക്കാരനാണ്. റയല്‍ ജൂനിയര്‍ ടീമില്‍ കളിച്ചിട്ടുമുണ്ട്. മറ്റു ക്ലബ്ബുകള്‍ക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

Related Posts

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ
Sports

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ

May 22, 2026
47
22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ
Sports

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

May 20, 2026
30
അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു
Sports

അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു

May 19, 2026
41
അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ – പിഎസ്ജി ഫൈനൽ
Sports

അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ – പിഎസ്ജി ഫൈനൽ

May 7, 2026
22
അത്‌ലറ്റിക്കോയെ കീഴടക്കി; 20 വർഷങ്ങൾക്കു ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
Sports

അത്‌ലറ്റിക്കോയെ കീഴടക്കി; 20 വർഷങ്ങൾക്കു ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

May 6, 2026
27
കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ
Sports

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

April 23, 2026
58
Next Post
കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

Recent News

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്‌ച; ഭക്തർ സംഭാവനയായി നൽകിയ അമൂല്യ വസ്‌തുക്കൾ കാണാനില്ല

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്‌ച; ഭക്തർ സംഭാവനയായി നൽകിയ അമൂല്യ വസ്‌തുക്കൾ കാണാനില്ല

May 27, 2026
0
നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്

നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്

May 27, 2026
4
എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി ഇന്ന്

എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി ഇന്ന്

May 27, 2026
4
CJPക്കെതിരെ വീണ്ടും നടപടി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പോസ്റ്റ് നീക്കം ചെയ്തു

CJPക്കെതിരെ വീണ്ടും നടപടി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പോസ്റ്റ് നീക്കം ചെയ്തു

May 27, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025