ഏലംകുളം:എളാട് ചെക്ക് ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പെരിന്തൽമണ്ണ അമ്മിനിക്കാട് അത്തിക്കലിൽ താമസിക്കുന്ന ആലിക്കപ്പറമ്പിൽ റഫീഖിന്റെ മകൻ മുഹമ്മദ് റസീൻ (19) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് 4:00 മണിയോടെയാണ് കൂട്ടുകാരോടൊത്ത് റസീൻ തടയണയിൽ കുളിക്കാൻ ഇറങ്ങിയത്.പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജിലെ സിഎ വിദ്യാർത്ഥിയാണ് മരണപ്പെട്ട റസീൻ.മൃതദേഹം ചെർപ്പുളശ്ശേരി ഹോസ്പിറ്റലിലേക്ക് മാറ്റി.








