• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

ckmnews by ckmnews
April 1, 2026
in UPDATES
A A
സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി
0
SHARES
164
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. രാവിലെ നോർത്ത് വനിതാ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.ഇന്നലെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ആശുപത്രിയിൽ നിന്ന് നോർത്ത് വനിതാ സ്റ്റേഷനിൽ എത്തിച്ചത്. ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്ന് ഇന്നലെ രാത്രിയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. രാത്രി തൊടുപുഴ പുളിയൻമല റൂട്ടിൽ മുട്ടത്തിനു സമീപം രഞ്ജിത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് രഞ്ജിത്ത് ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു.നടി ഡി.ജി.പിക്കും കൊച്ചി സെൻട്രൽ പൊലീസിനുമാണ് പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. എതിർത്തപ്പോൾ പിൻവാങ്ങി.എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുമ്പാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രഹസ്യമായി രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്.പരാതി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ, രഞ്ജിത്തിനെതിരെ സമാനരീതിയിൽ രണ്ടു പരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിലായിരുന്നു ഒരു പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിലും കേസെടുത്തിരുന്നു

Related Posts

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം
UPDATES

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം

July 10, 2026
184
ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം
UPDATES

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

July 10, 2026
66
ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍
UPDATES

ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

July 10, 2026
116
വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍
UPDATES

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

July 10, 2026
59
പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ
UPDATES

പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

July 10, 2026
8
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ
UPDATES

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

July 10, 2026
24
Next Post
പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും

പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും

Recent News

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

July 10, 2026
121
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
5
കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ

കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ

July 10, 2026
53
മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

July 10, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025