• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

cntv team by cntv team
March 31, 2026
in Kerala
A A
‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചവരുപമെന്ന് എകെ ആന്റണി പറഞ്ഞു. ഈ സർക്കാർ പോയെ തീരു എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഈ സർക്കാർ ഇനി സാങ്കേതികമായി ഭരിക്കുക മാത്രമാണെന്ന് അദേഹം പറഞ്ഞു.പിണറായി ഭരണം പോയി കഴിഞ്ഞിരിക്കുന്നു. അവസാന മന്ത്രിസഭാ യോഗത്തിൽ തിരക്കിട്ടു എടുത്ത തീരുമാനങ്ങൾ ജനങ്ങളുടെ മനസിൽ ഇല്ല. കടലാസിന്റെ വില പോലും അതിന് കൊടുക്കില്ല. പത്തു വർഷം ചെയ്യാത്തതാണ് അവസാനം തിരക്കിട്ടു പറഞ്ഞത്. അധികാരത്തിൽ വന്നപ്പോൾ ജനകീയ മുഖ്യമന്ത്രി ആയിരുന്നു. അധികാരം ഒഴിയാറാകുമ്പോൾ ജനങ്ങൾ വേഗം ഒഴിഞ്ഞു പോകണമെന്ന് പറയുന്ന മുഖ്യമന്ത്രിയായി പിണറായി മാറിയെന്ന് എകെ ആന്റണി പരിഹസിച്ചു.കഴിഞ്ഞ വർഷം കേരളത്തിലെ മുഖ്യമന്ത്രി ഒറ്റയ്ക്ക് എത്ര സന്ദർശകരെ സ്വീകരിച്ചു. മുഖ്യമന്ത്രിയെ കാണാൻ ജനങ്ങൾ എത്തിയോയെന്ന് എകെ ആന്റണി ചോദിച്ചു. അദൃശ്യനായ മുഖ്യമന്ത്രി ആയിരുന്നു കഴിഞ്ഞ വർഷം പിണറായി വിജയൻ. സെക്രട്ടറിയേറ്റ് രാവണൻ കോട്ടയാക്കി മാറ്റിയെന്നും പി ആർ കൊണ്ട് മാത്രം ജനങ്ങൾ അറിഞ്ഞ മുഖ്യമന്ത്രി ആയി പിണറായി മാറിയെന്നും അദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ കാണാൻ മടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദേഹം വിമർശിച്ചു.മൂന്നാമതും പിണറായി വരും എന്ന പ്രചാരണം മതി യു ഡി എഫിന് വോട്ടു അധികം കിട്ടാൻ. മൂന്നാം പിണറായി സർക്കാർ ഇടതു പ്രവർത്തകർക്ക് പോലും ഞെട്ടലാണ്. പതിനഞ്ചു വർഷത്തെ പിണറായി ഭരണം താങ്ങാനുള്ള കരുത്ത് ജനാധിപത്യ കേരളത്തിനില്ലെന്ന് എകെ ആൻ്റണി പറഞ്ഞു.‌ കേരത്തിൽ ചെറുപ്പക്കാരുടെ കൂട്ട പലായനമാണ് നടക്കുന്നത്. തൊഴിൽ ഇല്ലായ്മ കാരണം ‌‌കേരളം വിട്ടു പോകാൻ ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഗതികേടിലാണ് കേരളമെന്ന് എകെ ആന്റണി പറഞ്ഞു.ഇടതുപക്ഷം തകർന്നു ആ സ്ഥാനത്തു ബിജെപി വരാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷം നിലനിൽക്കണം. അതിനു പിണറായി ഭരണം അവസാനിക്കണം. ബിജെപി കേരത്തിന്റെ മണ്ണിനു പറ്റിയ പാർട്ടിയല്ല. ആ വിത്ത് ഈ മണ്ണിൽ പിടിക്കില്ല. ഇത് മത സൗഹാർദ്ദത്തിന്റെ നാടാണ്. ഇവിടെ ജാതിയും മതവും തിരിച്ച തെരുവുകളില്ലെന്ന് എകെ ആന്റണി പറഞ്ഞു.

Related Posts

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്
Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

July 9, 2026
67
പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ
Kerala

പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ

July 9, 2026
486
ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ല; സുരേഷ് ഗോപിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം
Kerala

ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ല; സുരേഷ് ഗോപിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം

July 9, 2026
58
13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി
Kerala

13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

July 9, 2026
77
ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ
Kerala

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ

July 9, 2026
39
‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ
Kerala

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

July 9, 2026
510
Next Post
ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ; കാശ് ചോരാതിരിക്കാൻ പുതിയ സാമ്പത്തിക വർഷത്തിലെ മാറ്റങ്ങൾ അറിയാം

ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ; കാശ് ചോരാതിരിക്കാൻ പുതിയ സാമ്പത്തിക വർഷത്തിലെ മാറ്റങ്ങൾ അറിയാം

Recent News

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജന ആവശ്യമുയർത്തി വികസന സെമിനാർ നടത്തി

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജന ആവശ്യമുയർത്തി വികസന സെമിനാർ നടത്തി

July 10, 2026
2
വെളിയങ്കോട് കിണർ ചക്കരമാക്കയിൽ റോഡ് കളൂർ സെലീന നിര്യാതയായി.

വെളിയങ്കോട് കിണർ ചക്കരമാക്കയിൽ റോഡ് കളൂർ സെലീന നിര്യാതയായി.

July 10, 2026
2
എസ് ജെ എം(സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ )പൊന്നാനി മേഖല മുഅല്ലിം സമ്മേളനം ശനിയാഴ്ച അത്താണിയിൽ നടക്കും

എസ് ജെ എം(സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ )പൊന്നാനി മേഖല മുഅല്ലിം സമ്മേളനം ശനിയാഴ്ച അത്താണിയിൽ നടക്കും

July 10, 2026
3
ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ പി എസ്

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ പി എസ്

July 9, 2026
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025