• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

cntv team by cntv team
March 27, 2026
in Kerala, Latest News, UPDATES
A A
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാഥവ് മറുപടി നല്‍കിയത്. 2016-ല്‍ കോഴിക്കോട് കിനാലൂര്‍ , തിരുവനന്തപുരം കാട്ടാക്കട , കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ ഉള്‍പ്പെടുത്തി എയിംസ് സ്ഥാപിക്കാന്‍ കേരളം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും 2025 ല്‍ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്‍ കേന്ദ്രം സൂചിപ്പിച്ചു.

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് നിലവില്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വീണ്ടും സാവകാശം തേടിയിരുന്നു. സാമ്പത്തിക വര്‍ഷം അവസാനമായതുകൊണ്ട് ധനകാര്യ വകുപ്പില്‍ നിന്ന് വിശദീകരണം കിട്ടിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേനെ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മറുപടി നല്‍കാന്‍ ഏപ്രില്‍ 10വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച ഘട്ടത്തിലാണ് 21 എയിംസുകള്‍ക്ക് രാജ്യത്തുടനീളം അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനങ്ങള്‍ക്ക് എയിംസ് നല്‍കുന്നതിന്റെ മാനദണ്ഡം എന്തെന്ന് കോടതി ആരാഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.

Related Posts

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!
UPDATES

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
1
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു
UPDATES

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
4
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി
UPDATES

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
3
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി
UPDATES

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
2
സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം’തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി
UPDATES

സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം’തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

October 25, 2026
3
നെല്ലിശ്ശേരി സ്കൂളിൽ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഇൻവെസ്റ്റിച്ചർ ചടങ്ങ് സംഘടിപ്പിച്ചു
UPDATES

നെല്ലിശ്ശേരി സ്കൂളിൽ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഇൻവെസ്റ്റിച്ചർ ചടങ്ങ് സംഘടിപ്പിച്ചു

October 25, 2026
2
Next Post
കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

Recent News

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
1
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
4
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
3
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025