• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒമാനിൽ കനത്ത മഴ;വാഹനങ്ങൾ ഒഴുക്കിൽപെട്ട് രണ്ട് മരണം

ckmnews by ckmnews
March 22, 2026
in UPDATES
A A
ഒമാനിൽ കനത്ത മഴ;വാഹനങ്ങൾ ഒഴുക്കിൽപെട്ട് രണ്ട് മരണം
0
SHARES
272
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മസ്‌കറ്റ്: കനത്ത മഴയെ തുടർന്ന് ഒമാനിൽ വാഹനങ്ങൾ ഒഴുക്കിൽപെട്ട് രണ്ട് പേർ മരിച്ചു. വിവിധിയടങ്ങളിൽ കുടുങ്ങിപ്പോയ മുപ്പത്തിയഞ്ചോളം പേരെ പോലീസും സിവിൽ ഡിഫൻസും ചേർന്ന് രക്ഷിച്ചു. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തെക്കൻ ബത്തിനാ ഗവർണറേറ്റിലെ വാദി മാവിലിൽ ആയിരുന്നു ആളുകളുടെ ജീവനെടുത്ത അപകടം. മൂന്നുവാഹനങ്ങളാണ് ഇവിടെ അപടത്തിൽപെട്ടത്. രണ്ട് പേർ മരിച്ചെന്നും ഒരാളെ രക്ഷപ്പെടുത്തിയെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷിച്ചു. മവാല പ്രദേശത്ത് ഒരു വീട്ടിനുള്ളിൽ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

തെക്കൻ മബെലയിലും ഇതിന് സമാനമായ സംഭവമുണ്ടായി. വീട്ടിൽ കുടുങ്ങിപ്പോയ 13 പേരെയാണ് രക്ഷപെടുത്തിയത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയിടെയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തത്. മസ്‌കറ്റ്, തെക്കൻ ബാത്തിനാ, വടക്കൻ ബാത്തിനായുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ രാവിലെ തുടങ്ങിയ മഴ ഉച്ചയോടെ കൂടുതൽ ശക്തമായി.

വടക്കൻ ഷർഖിയയ, തെക്കൻ ഷർഖിയ, ദാഹിറ, ദാഖിലിയ എന്നിവിടങ്ങളിലും മഴ ലഭിച്ചു. ഇടിമിന്നലോട് കൂടിയുള്ള കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ബൗഷർ അമറാത്ത് മലയോര പാത താൽക്കാലികമായി അടച്ചു. ഈ മാസം 30 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും വാദിയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Posts

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
403
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
59
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
363
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
20
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
832
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
94
Next Post
പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍

പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍

Recent News

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
57
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
150
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
29
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025