• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഴിമതി കേന്ദ്രങ്ങൾക്ക് സമീപം ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരണം. കെ. ഇ. എ”നീളെ തുഴഞ്ഞ ദൂരങ്ങൾ”മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

ckmnews by ckmnews
November 24, 2024
in UPDATES
A A
അഴിമതി കേന്ദ്രങ്ങൾക്ക് സമീപം ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരണം. കെ. ഇ. എ”നീളെ തുഴഞ്ഞ ദൂരങ്ങൾ”മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു
0
SHARES
82
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:മനുഷ്യരുടെ ആവശ്യങ്ങൾക്കുള്ള നിർണായകമായ തൊഴിൽ സ്ഥാപനങ്ങൾക്ക് സമീപം തൊഴിൽ കേന്ദ്രങ്ങളെ നിരീക്ഷിക്കുന്ന ജനകീയ കൂട്ടായ്മകൾ രൂപപ്പെട്ട് വരണമെന്ന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.സർക്കാർ സ്ഥാപനങ്ങളിൽ ജനപക്ഷത്ത് നിന്ന് കഠിനാധ്വാനം ചെയ്യുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉയർത്തിക്കാട്ടുകയും സാമൂഹ്യമായി അടയാളപ്പെടുത്തുകയും ചെയ്യണം.അഴിമതിക്കാരെയും കെടുകാര്യസ്ഥരുമായ ഉദ്യോഗസ്ഥരെയും നിരീക്ഷിച്ച് സമൂഹത്തിൽ തുറന്ന് കാട്ടുന്നതിന് ഈ ജനകീയ കൂട്ടായ്മകൾക്ക് കഴിയേണ്ടതുണ്ട്.മെഡിക്കൽ കോളേജ് അടക്കമുള്ള ആരോഗ്യ കേന്ദ്രങ്ങൾക്ക് സമീപവും ജനപരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കണം.ജനപക്ഷത്തുള്ള ആരോഗ്യ പ്രവർത്തകരെ ഇതിൽ ഉൾപ്പെടുത്തണം. സാമൂഹ്യ വിരുദ്ധരായ ഡോക്ടർമാരെ തുറന്ന് കാണിക്കാൻ ഈ കേന്ദ്രങ്ങൾക്ക് കഴിയണമെന്നും കെ.ഇ എൻ പറഞ്ഞു.
ജനവിരുദ്ധമായ ഒരു ഉത്തരവ് ഒരിക്കൽ വന്ന് കഴിഞ്ഞാൽ അത് മാറ്റി കിട്ടാൻ വലിയ പ്രയാസമാണെന്ന് ഈ സർവ്വീസ് സ്റ്റോറി വിവിധ ഉദാഹരണങ്ങളിലൂടെ പറയുന്നുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഓഫീസ് നടപടിക്രമങ്ങളാണ് ഇപ്പോഴും പല മേഖലയിലും നാം പിന്തുടരുന്നത്.അബ്ദുൾ ലത്തീഫ് മാറഞ്ചേരിയുടെ നീളെ തുഴഞ്ഞ ദൂരങ്ങൾ എന്ന സർവ്വീസ് സ്റ്റേറി ജീവിതത്തിൻ്റെ മൂല്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. ഇത് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും വേണം.അധികാരത്തിനെതിരെയുള്ള സ്വാതന്ത്ര്യത്തിനുള്ള പ്രതികരണങ്ങളാണ് ഇതിലെ അനുഭവക്കുറിപ്പുകൾ എന്നും കെ.ഇ.എൻ. പറഞ്ഞു.റിട്ട.ഗവ.അഡീഷണൽ സെക്രട്ടറിയും എം ഇ..എസ്. പൊന്നാനി കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ “നീളെ തുഴഞ്ഞ ദൂരങ്ങൾ” എന്ന സർവീസ് സ്റ്റോറിയുടെ മൂന്നാം പതിപ്പ് പൊന്നാനി എം. ഇ. എസ്.കോളേജ് അങ്കണത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.കോളേജ് സെക്രട്ടറിയും മുൻ പ്രിൻസിപ്പാളുമായ പ്രൊഫ. മുഹമ്മദ് സഗീർ ഖാദിരി പുസ്തകം ഏറ്റ് വാങ്ങി.അലുംനി പ്രസിഡൻ്റ് ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.”അഴിമതിയും സിവിൽ സർവ്വീസും എന്ന വിഷയത്തിൽ അജിത് കോളാടി മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ. വി. കെ.ബേബി,ഒ.സി.സലാഹുദ്ധീൻ,ഫൈസൽ ബാഫഖി തങ്ങൾ, അടാട്ട് വാസുദേവൻ, ഷാജി കാളിയത്ത്, രുദ്രൻ വാരിയാത്ത്,ടി.വി.മുഹമ്മദ് അബ്ദുറഹ്മാൻ, കെ. വി. നദീർ , ടി. പി.ഒ മുജീബ് എന്നിവർ പ്രസംഗിച്ചു.അലുംനി പ്രതിനിധി നാസിമുദ്ധീൻ സ്വാഗതം പറഞ്ഞു.ഗ്രന്ഥകർത്താവ് അബ്ദുൾ ലത്തീഫ് മാറഞ്ചേരി മറുപടി പ്രസംഗം നിർവ്വഹിച്ചു.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
276
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
203
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
18
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
86
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
41
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
29
Next Post
പ്രതികരണം വൈകാരികം; മുന്നോട്ടുപോകാൻ ഭർത്താവിന്റെ പിന്തുണ’നടന്മാർക്കെതിരായ കേസ് പിൻവലിക്കില്ലെന്ന് നടി

പ്രതികരണം വൈകാരികം; മുന്നോട്ടുപോകാൻ ഭർത്താവിന്റെ പിന്തുണ’നടന്മാർക്കെതിരായ കേസ് പിൻവലിക്കില്ലെന്ന് നടി

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
102
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
57
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
110
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025