• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പത്രപ്പരസ്യങ്ങളെ എഴുതിത്തള്ളാൻ വരട്ടെ, ചർച്ചയായി ഫ്ലിപ്കാർട്ടിന്റെ മാന്ത്രിക പരസ്യം

ckmnews by ckmnews
November 24, 2024
in UPDATES
A A
പത്രപ്പരസ്യങ്ങളെ എഴുതിത്തള്ളാൻ വരട്ടെ, ചർച്ചയായി ഫ്ലിപ്കാർട്ടിന്റെ മാന്ത്രിക പരസ്യം
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്നത്തെക്കാലത്ത് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങൾ വ്യത്യസ്തമായി നൽകിയാൽ മാത്രമേ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കാനാകൂ. ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങൾ വളരെ വ്യത്യസ്തമായി നൽകാമെങ്കിലും പത്രപരസ്യങ്ങൾ നൽകുന്നതിൽ വളരെയധികം പരിമിതി ഉണ്ട്. ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് പത്ര പരസ്യങ്ങളിലൂടെ കമ്പനികൾ ശ്രദ്ധിക്കുക. എന്നാൽ ഇ – കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട് കഴിഞ്ഞദിവസം നൽകിയ പത്രപരസ്യം വളരെയധികം ചർച്ചാവിഷയമായി. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫ്ലിപ്കാർട്ട് കഴിഞ്ഞദിവസം പത്രങ്ങളിൽ പരസ്യം നൽകിയത്.

നനഞ്ഞ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് പത്രങ്ങളിൽ വന്ന ഫ്ലിപ്പ്കാർട്ടിന്റെ പരസ്യം ചെറുതായി തുടച്ചാൽ ഏറ്റവും പുതിയ ഓഫറുകൾ വായിക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു പത്രപ്പരസ്യം പ്രിന്റ് ചെയ്തത്. ചെറിയൊരു മാജിക് രൂപത്തിൽ അവതരിപ്പിച്ച പരസ്യം വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റി. നനഞ്ഞ ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ച പത്രം ഉണങ്ങിയാൽ വീണ്ടും പരീക്ഷണം നടത്താൻ സാധിക്കുമായിരുന്നു. കുട്ടികൾക്കും ഇത് ഏറെ രസകരമായ ഒരു അനുഭവമായി മാറി. മുംബൈ, ബംഗളൂരു, ഡൽഹി എഡിഷനുകളിൽ ആയിരുന്നു പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത്. അത്യാവശ്യ സാധനങ്ങൾ അവസാന നിമിഷം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ എത്തിച്ചു നൽകുന്ന സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വേണ്ടിയാണ് ഈ പരസ്യം ഫ്ലിപ്കാർട്ട് പ്രസിദ്ധീകരിച്ചത്. ഫ്ലിപ്കാർട്ടിലെ മാർക്കറ്റിംഗ് ആൻഡ് മീഡിയ വിഭാഗം മേധാവി പ്രതീക് ഷട്ടിയും പരസ്യ ഏജൻസിയായ ലിയോ ബർണറ്റിലെ ക്രിയേറ്റീവ് വിഭാഗവുമാണ് ഈ പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചത്

പത്രങ്ങളുടെ സർക്കുലേഷൻ കുറയുന്നു എന്ന പ്രചരണങ്ങൾക്കിടെ വളരെ വ്യത്യസ്തമായി പത്ര പരസ്യം നൽകിയതിലൂടെ പത്രമേഖലക്ക് ആകെ ഒരു ഉണർവ് നൽകുന്നത് ആയിരുന്നു ഫ്ലിപ്കാർട്ടിന്റെ നീക്കം. സാധാരണ ഒരു ഫുൾ പേജ് ജാക്കറ്റ് പരസ്യത്തിന് അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഒരു എഡിഷനിൽ പത്രം ഈടാക്കുക. രാജ്യത്തെ ആകെ 17000 പത്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് ആകെ 40 കോടി വരിക്കാറുണ്ട്

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
265
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
195
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
17
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
85
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
39
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
29
Next Post
ഭാരതീയ വിദ്യാനികേതൻ ജില്ല കലോത്സവം:സംഘ നൃത്തം മൂക്കുതല രക്‌തേശ്വര വിദ്യാനികേതൻ സ്കൂളിന് എഗ്രേഡ്

ഭാരതീയ വിദ്യാനികേതൻ ജില്ല കലോത്സവം:സംഘ നൃത്തം മൂക്കുതല രക്‌തേശ്വര വിദ്യാനികേതൻ സ്കൂളിന് എഗ്രേഡ്

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
83
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
52
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
97
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025