വെളിയംകോട്:വെളിയംകോട് എം.ടി.എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഐ.കെ.എസ് (Indian Knowledge Systems) സെല്ലും ഐ.ക്യു.എ.സിയും (IQAC) സംയുക്തമായി ‘മലയാള സിനിമയിലെ ഇന്ത്യൻ പരമ്പരാഗത ഘടകങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫെബ്രുവരി 26-ന് കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും ലൈബ്രേറിയനുമായ ഫൈസൽ ബാവ മുഖ്യപ്രഭാഷണം നടത്തി. അന്യംനിന്നുപോകുന്ന കലാരൂപങ്ങളെ ഡിജിറ്റൽ യുഗത്തിൽ സംരക്ഷിക്കുന്നതിനും, വരുംതലമുറയ്ക്ക് പുരാതന വാമൊഴി പാരമ്പര്യങ്ങളും ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്നതിനും വേണ്ടിയുള്ള വിജ്ഞാന വ്യാപനമിന്ന് ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ അബ്ദുൽ കരീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഐ.കെ.എസ് കോർഡിനേറ്റർ നന്ദകുമാർ സി.പി സ്വാഗതവും മാനേജ്മെന്റ് സ്റ്റഡീസ് മേധാവി സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.










