തിരൂർ: ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂരിൽ പിടിയിലായി. മുർഷിദാബാദ് ബിലാസ്പൂർ സ്വദേശി ജുബൈൽ മുസ്താഖ്, 37, ആണ് പിടിയിലായത്.വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ തിരൂരിലെത്തിയ ഇയാൾ സാധാരണ തൊഴിലാളിയെപ്പോലെ ഷോൾഡർ ബാഗുമായി ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം എസ്.ഐ നാരായ ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു.







