പൊന്നാനി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ റോവർ സ്കൗട്ട് മാസ്റ്റർക്ക് സമ്മാനിച്ചു. തിരുവന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ കായിക മന്ത്രി ജനീഷാണ് പ്യരസ്കാരം വിതരണം ചെയ്തത്.
15 വർഷത്തിലധികം നീണ്ട പ്രശംസനീയമായ സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്.
2008 മുതൽ സ്കൗട്ടിംഗ് പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 18 വർഷമായി ഈ രംഗത്ത് സേവനമനുഷ്ഠിച്ചു വരുന്നു. പൊന്നാനി എം.ഇ.എസ് ഹൈസ്കൂളിൽ സ്കൗട്ട് മാസ്റ്ററായി പ്രവർത്തനം ആരംഭിച്ച ത്വയ്യിബ്, പിന്നീട് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലും സേവനമനുഷ്ഠിച്ചു. നിലവിൽ പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറിയിലെ ഇക്കണോമിക്സ് അധ്യാപകനായ ഇദ്ദേഹം സ്കൂളിലെ റോവർ സ്കൗട്ട് മാസ്റ്ററായും പ്രവർത്തിച്ചു വരികയാണ്.







