• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല കൊടിമരക്കൊള്ള: അന്വേഷണം ശക്തമാക്കി വിജിലൻസ്; ദേവസ്വം ഓഫീസിലെ രേഖകൾ പിടിച്ചെടുത്തു

cntv team by cntv team
February 19, 2026
in Kerala
A A
ശബരിമല കൊടിമരക്കൊള്ള: അന്വേഷണം ശക്തമാക്കി വിജിലൻസ്; ദേവസ്വം ഓഫീസിലെ രേഖകൾ പിടിച്ചെടുത്തു
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ അന്വേഷണം കൂടുതൽ ശക്തമാക്കി വിജിലൻസ്. കൂടുതൽ പേരിൽ നിന്നും മൊഴിയെടുപ്പ് നടത്തിയ വിജിലൻസ് തെളിവുകളും ശേഖരിച്ചു. കൊടിമരം നിർമിച്ച അനന്തൻ ആചാരിയിൽ നിന്നാണ് വിജിലൻസ് പ്രധാനമായും മൊഴിയെടുത്തത്. ചെമ്പുപയോഗിച്ചുള്ള നിർമാണ പ്രവൃത്തികൾ ചെയ്തെന്ന് അനന്തൻ ആചാരി മൊഴി നൽകിയിട്ടുണ്ട്.തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെ മൊഴിയും വിജിലൻസ് എടുത്തിട്ടുണ്ട്. വിജിലൻസ് സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ഓഫീസിലെ രേഖകളാണ് പിടിച്ചെടുത്തത്. കൊടിമര നിർമാണ ചിത്രങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ വൻ കൊള്ള നടന്നതായാണ് വിജിലൻസിൻ്റെ അനുമാനം. കൊടിമര നിർമാണത്തിന് ശേഷം 30 പവൻ സ്വർണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9 കിലോ 570 ഗ്രാം സ്വർണമാണ് ദേവസ്വം ബോർഡിന്റെ കയ്യിലുണ്ടായിരുന്നത്. ഇതിൽ 9 കിലോ 340 ഗ്രാം സ്വർണമാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. ബാക്കി വന്ന 30 പവൻ സ്വർണത്തിന്റെ കണക്കുകൾ ദേവസ്വം ബോർഡിൻറെ പക്കൽ ഇല്ല.കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഭക്തർ സംഭാവന ചെയ്ത 412 ഗ്രാം സ്വർണം ഉൾപ്പെടെയുള്ള സ്വർണത്തിന്‍റെ കണക്കുകളാണ് ഇല്ലാത്തത്. 27 ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വർണമാണ് കാണാതായിരിക്കുന്നത്. എന്നാൽ ഇതിൽ ചില ഭക്തർ നൽകിയ സ്വർണത്തിന് രേഖകളില്ല. 27ൽ 12 പേർക്കും രസീത് നൽകാതെയാണ് സംഭാവന സ്വീകരിച്ചിരിക്കുന്നത്. സംഭാവന നൽകിയവരിൽ സിനിമ നടന്മാരും നിർമാതാക്കളുമുൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചിലരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭാവന നൽകിയ മറ്റുള്ളവരുടെ മൊഴി ഈ ആഴ്ച തന്നെ രേഖപ്പെടുത്തുമെന്ന് വിജിലൻസ് അറിയിച്ചു.ശബരിമല ദ്വാരകശിൽപത്തിലെയും കട്ടിളപ്പാളിയിലെയും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് കൊടിമര പുനഃപ്രതിഷ്ഠയിലേക്കും അന്വേഷണം നീണ്ടത്. സ്വർണം പൊതിഞ്ഞ പഴയ കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചെന്ന് പറഞ്ഞായിരുന്നു 2017ൽ വൻ തുക ചെലവഴിച്ച് പുതിയത് നിർമിച്ചത്. എന്നാൽ കൊടിമരത്തിന്റെ അടിഭാഗത്തിന് ഒരു കുഴപ്പവുമില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദേവസ്വം വിജിലൻസ് വിഷയത്തിൽ അന്വേഷണം നടത്തുകയും 2017 ൽ കൊടിമരം മാറ്റി സ്ഥാപിച്ചതിൽ സ്വർണവും പണവും ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇത് ശരിവെയ്ക്കുന്ന റിപ്പോർട്ടായിരുന്നു എസ്ഐടിയും സമർപ്പിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന വിജിലൻസിലേക്ക് കൊടിമരക്കൊള്ളയുടെ അന്വേഷണം എത്തുന്നത്.

Related Posts

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി
Kerala

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

June 2, 2026
36
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി
Kerala

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

June 2, 2026
103
കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം: മൂന്ന് പേർ പിടിയിൽ
Kerala

കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം: മൂന്ന് പേർ പിടിയിൽ

June 2, 2026
253
മഴ വരുന്നേ..മഴ..,മലപ്പുറം ഉൾപ്പെടെ10 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ വരുന്നേ..മഴ..,മലപ്പുറം ഉൾപ്പെടെ10 ജില്ലകളിൽ യെല്ലോ അലർട്ട്

June 2, 2026
90
വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;’ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി
Kerala

വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;’ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി

June 2, 2026
153
പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു
Kerala

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

June 2, 2026
52
Next Post
അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു

അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു

Recent News

ലോകകപ്പില്‍ ബൂട്ടണിയാന്‍ ആദ്യമായി ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടിയത് തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ് എന്ന 19കാരന്‍

ലോകകപ്പില്‍ ബൂട്ടണിയാന്‍ ആദ്യമായി ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടിയത് തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ് എന്ന 19കാരന്‍

June 2, 2026
46
‘ആണുങ്ങളാണെങ്കില്‍ ഷാര്‍ജയിലേക്ക് വാടാ…’;ടിക് ടോക് ലൈവിലെ വെല്ലുവിളി ഒടുവില്‍ ചോരക്കളിയിലവസാനിച്ചു! ദുബായില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന്; അറസ്റ്റിലായത് കൊല്ലം സ്വദേശി അടക്കം നാലുപേര്‍

171
കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

June 2, 2026
36
പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

June 2, 2026
148
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025