• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബൈക്കിലെത്തി വടിവാളുകൊണ്ട് ദേഹമാസകലം വെട്ടി; ദിവ്യശ്രീയെ കൊന്നത് വിവാഹമോചനക്കേസ് പരിഗണിച്ചതിനു പിന്നാലെ

ckmnews by ckmnews
November 22, 2024
in Kerala
A A
ബൈക്കിലെത്തി വടിവാളുകൊണ്ട് ദേഹമാസകലം വെട്ടി; ദിവ്യശ്രീയെ കൊന്നത് വിവാഹമോചനക്കേസ് പരിഗണിച്ചതിനു പിന്നാലെ
0
SHARES
292
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കരിവെള്ളൂരിലെ പലിയേരി ഗ്രാമം വിറങ്ങലിച്ച ദിവസം ആയിരുന്നു ഇന്നലെ.മാങ്ങാട്ടുപറമ്പ് കെഎപിയിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ(35)യെ ഭർത്താവ് കെ.രാജേഷ് വീട്ടിൽ കയറി വെട്ടിക്കൊന്നത് ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു.രാത്രി ഏറെ വൈകിയും വീടിന് മുന്നിൽ നാട്ടുകാർ തടിച്ചു കൂടി.ഉറക്കമൊഴിഞ്ഞ് പഠിച്ചാണ് ദിവ്യശ്രീ ജോലി നേടിയത്. നിലവിൽ ചന്തേര പൊലീസ് സ്റ്റേഷനിൽ താൽക്കാലിക ചുമതല വഹിക്കുകയായിരുന്നു. 2 മാസം മുൻപ് ദിവ്യശ്രീയുടെ അമ്മ മരണപ്പെട്ടപ്പോഴും മറ്റു ദിവസങ്ങളിലും രാജേഷ് ഇവരുടെ വീട്ടിൽ വന്ന് മനഃപൂർവം ബഹളം വച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചതായി നാട്ടുകാർ പറയുന്നുദിവ്യശ്രീ പോയതോടെ ഏഴാം ക്ലാസുകാരനായ ഏക മകൻ തനിച്ചായി. വളരെ സൗമ്യമായാണ് ദിവ്യശ്രീ നാട്ടുകാരോട് ഇടപഴകിയിരുന്നത്.പലർക്കും സംഭവം വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞില്ല.കുടുംബപ്രശ്നത്തെത്തുടർന്ന് ദിവ്യശ്രീ രാജേഷിന്റെ അടുത്തുനിന്നും മാറിയാണ് താമസിച്ചിരുന്നത്.കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഭർത്താവ് കൊഴുമ്മൽ സ്വദേശി കെ.രാജേഷിനെ പൊലീസ് പിന്നീടു ബാറിൽനിന്നു പിടികൂടി.രാജേഷിന്റെയും ദിവ്യശ്രീയുടെയും വിവാഹമോചനക്കേസ് ഇന്നലെ കണ്ണൂർ കോടതി പരിഗണിച്ചിരുന്നു.ദിവ്യശ്രീ പിതാവിനൊപ്പമാണു താമസം. വൈകിട്ട് അഞ്ചരയോടെ ബൈക്കിൽ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടർന്ന് വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് കെ.വാസുവിനും വെട്ടേറ്റു.നിലവിളിയോടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നിൽ കുഴഞ്ഞുവീണു.ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ദിവ്യശ്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല.ഇതിനിടെ പ്രതി ബൈക്ക് ഉപേക്ഷിച്ചു സ്ഥലംവിട്ടു. രാജേഷ് മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.രാത്രിയോടെ കണ്ണൂർ പുതിയതെരുവിലെ ബാറിൽനിന്നാണ് വളപട്ടണം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദിവ്യശ്രീയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്: പരേതയായ പി.പാറു (റിട്ട.ജില്ലാ നഴ്സിങ് ഓഫിസർ). മകൻ: ആഷിഷ് (ഏഴാം ക്ലാസ് വിദ്യാർഥി). സഹോദരി: പ്രവിത (മാനേജർ, എസ്ബിഐ)

Related Posts

‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ
Kerala

‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ

May 27, 2026
48
ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി
Kerala

ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി

May 27, 2026
92
‘ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ; പിണറായിയെയും പാർട്ടിയെയും ദുർബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട’; എംവി ​ഗോവിന്ദൻ
Kerala

‘ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ; പിണറായിയെയും പാർട്ടിയെയും ദുർബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട’; എംവി ​ഗോവിന്ദൻ

May 27, 2026
37
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

May 27, 2026
69
ED റെയ്ഡ് കോൺഗ്രസ്-BJP ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയൻ ടാർ​ഗറ്റ് ചെയ്യുന്നുവെന്ന് കെഎൻ ബാലഗോപാൽ
Kerala

ED റെയ്ഡ് കോൺഗ്രസ്-BJP ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയൻ ടാർ​ഗറ്റ് ചെയ്യുന്നുവെന്ന് കെഎൻ ബാലഗോപാൽ

May 27, 2026
43
മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി, പന്ത്രണ്ടിടങ്ങളിൽ റെയ്ഡ് തുടരുന്നു
Kerala

മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി, പന്ത്രണ്ടിടങ്ങളിൽ റെയ്ഡ് തുടരുന്നു

May 27, 2026
93
Next Post
‘സർക്കാർ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു’; മുകേഷ് ഉൾപ്പെടെ 7 പേർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി

‘സർക്കാർ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു’; മുകേഷ് ഉൾപ്പെടെ 7 പേർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി

Recent News

ചങ്ങരംകുളം പന്താവൂർ പരേതനായ ആശാരി പറമ്പിൽ മാധവന്‍ ഭാര്യ സരോജിനി നിര്യാതയായി

ചങ്ങരംകുളം പന്താവൂർ പരേതനായ ആശാരി പറമ്പിൽ മാധവന്‍ ഭാര്യ സരോജിനി നിര്യാതയായി

May 27, 2026
28
‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ

‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ

May 27, 2026
48
ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി

ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി

May 27, 2026
92
മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അപകീർത്തികരമായി സോഷ്യൽ മീഡിയയിൽ പ്രചാരണം.എടപ്പാള്‍ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസിന് പരാതി

മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അപകീർത്തികരമായി സോഷ്യൽ മീഡിയയിൽ പ്രചാരണം.എടപ്പാള്‍ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസിന് പരാതി

May 27, 2026
374
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025