തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ ഓട്ടോ തൊഴിലാളികൾക്കും ഹരിതകർമ്മസേനയ്ക്കും പ്രത്യേക പാക്കേജുകൾ. ഓട്ടോ – ടാക്‌സി തൊഴിലാളികൾക്കും ഹരിത കർമ്മ സേനാഗംങ്ങൾക്കുമായി ഗ്രൂപ്പ് ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഇലക്‌ട്രിക് ഓട്ടോ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്‌പകൾക്ക് രണ്ട് ശതമാനം പലിശയിളവ് നൽകും. പദ്ധതിക്കായി 20 കോടി രൂപ നീക്കിവയ്ക്കും. പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ വാങ്ങാൻ 40,000 രൂപ ഒറ്റത്തവണ സ്ക്രാബേജ് ബോണസായി ധനസഹായം നൽകും. ഓട്ടോ സ്റ്റാൻഡുകളെ സ്‌മാർട്ട് മൈക്രോ ഹബ്ബുകളാക്കുമെന്നും ബഡ്‌ജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.







