• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി, പ്രാരംഭ പ്രവർത്തനത്തിന് 100 കോടി

cntv team by cntv team
January 29, 2026
in Kerala
A A
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി, പ്രാരംഭ പ്രവർത്തനത്തിന് 100 കോടി
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സ്ഥലം ഏറ്റെടുക്കലിന് ഉൾപ്പെടെയാണ് ഈ തുക നൽകുന്നത്. വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെയും അനുബന്ധ വികസന പ്രവർത്തനങ്ങൾക്കുമായാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള റോഡ്, റെയിൽ സൗകര്യങ്ങൾക്കും സ്ഥലമേറ്റെടുക്കലുകൾക്കും വേണ്ടിയാണ് തുകയെന്ന് ധനമന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള റോഡ്, റെയിൽ സൗകര്യങ്ങൾക്കും സ്ഥലമേറ്റെടുക്കലുകൾക്കും വേണ്ടിയാണ് 1000 കോടി വകയിരുത്തിയത്. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾക്കായാണ് 100 കോടി വകയിരിത്തിയിരിക്കുന്നത്. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളം ആ​ഗോള വ്യാപാര ഭൂപടത്തിൽ നിർണായക സ്ഥാനത്തെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കിയട്ടുണ്ട്.വിഴിഞ്ഞം തുറമുഖ നിർമാണം ആദ്യഘട്ടം ആരംഭിക്കുന്നത് 2015 ഡിസംബർ 5 നാണ്. 2023 ഒക്ടോബർ 15നു വിഴിഞ്ഞം തുറമുഖത്ത് ഷെൻ ഹുവ എന്ന ആദ്യ കപ്പൽ എത്തി. തുറമുഖത്തിന്റെ ട്രയൽ റൺ 2024 ൽ ആരംഭിച്ചു. തുടർന്ന് 2024 ഡിസംബർ 3ന് വാണിജ്യാടിസ്ഥാനത്തിൽ വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി.2025 മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. 2025 ജൂൺ 09 ന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന വിഴിഞ്ഞത്തെത്തി. 2025 ഡിസംബറിൽ ഒരു മാസം 1.21 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്ത് റെക്കോർഡ് നേട്ടവും വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം കൈവരിച്ചു കഴിഞ്ഞു.2028 ൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടുകൂടി പടുകൂറ്റൻ കപ്പലുകൾക്ക് നിഷ്പ്രയാസം വിഴിഞ്ഞത്ത് വന്നു പോകാൻ സാധിക്കും . ചരക്കു ഗതാഗതത്തിന്റെ ട്രാൻസ്ഷിപ്പ് ഹബ്ബായി വിഴിഞ്ഞം മാറും. ഇതോടൊപ്പം വഴി തുറക്കുന്നത് അനന്തമായ തൊഴിൽ സാധ്യതകൾ കൂടിയാണ്..ഏതാണ്ട് 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് മാരീ ടൈം വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതായത് കേരളത്തിൻറെ ഭാവി തൊഴിൽ ശക്തിയായ ജെൻസി തലമുറയെ കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങളെന്നും ധനമന്ത്രി വ്യക്തമാക്കി.

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
160
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
381
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
93
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
75
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
119
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
57
Next Post
സംസ്ഥാന പാതയിലും തെരുവ് നായ ശല്ല്യം രൂക്ഷം’താടിപ്പടിയില്‍ തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു

സംസ്ഥാന പാതയിലും തെരുവ് നായ ശല്ല്യം രൂക്ഷം'താടിപ്പടിയില്‍ തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
14
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
50
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
716
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
320
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025