• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണം’; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി

ckmnews by ckmnews
November 21, 2024
in Kerala
A A
‘കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണം’; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി
0
SHARES
19
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണമെന്നും ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ് ആമുഖ പ്രഭാഷണത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചു. പക്ഷേ അർഹമായ ദുരന്ത സഹായം വൈകുന്നതിൽ ഗൗരവതരമായ പ്രതിഷേധം എംപിമാർ അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. ആവശ്യങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു.പ്രതീക്ഷിക്കുന്ന ചിലവും വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചത്.എന്നാൽ, അനുകൂല മറുപടി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടി, ചൂരൽമല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഒരാവശ്യത്തിനും കേന്ദ്രം അനുകൂല മറുപടി നൽകിയില്ല. ദുരന്തബാധിതരുടെ വായ്പയും എഴുതിത്തള്ളിയിട്ടില്ല. ഒറ്റക്കെട്ടായി ആവശ്യത്തിന് വേണ്ടി നിൽക്കണം. എംപിമാർക്ക് 25 ലക്ഷം രൂപ വരെ ചെലവഴിക്കാനാവും. എസ്ഡിആർഎഫ് ഫണ്ട് പ്രത്യേക സഹായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിഴിഞ്ഞം വിജിഎഫ് ഫണ്ട് ഗ്രാൻഡ് ആക്കി ലഭിക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂലധന നിക്ഷേപം 1542 കോടി കേന്ദ്രത്തിൽ നിന്നും വാങ്ങിച്ചെടുക്കേണ്ടതുണ്ട്. ശബരി റെയിൽപദ്ധതി ഉൾപ്പെടെ യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട്കേന്ദ്രം സമർപ്പിച്ച വിജ്ഞാപനത്തിന് അംഗീകാരം വാങ്ങിച്ചെടുക്കണം.അതുപോലെ എയിംസ് അംഗീകരിച്ചിട്ടില്ല. കോഴിക്കോട് കിനാരൂലിലെ 200 ഏക്കർ സ്ഥലം അതിനായി ഏറ്റെടുത്തിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിന്‍റെ പോയിന്‍റ് ഓഫ് കോൾ പ്രശ്നമുണ്ട്. അംഗമാലി – ശബരി, നിലംമ്പൂർ -നഞ്ചംങ്കോട്, തലശ്ശേരി മൈസൂർ, നേമം റെയിൽവേ ടെർമിനൽ, കൊച്ചി ഗ്ലോബൽ സിറ്റി പദ്ധതി ഉൾപ്പടെയുള്ള വികസന പദ്ധതികൾക്കുള്ള കേന്ദ്ര സഹായം അംഗീകരിപ്പിക്കാൻ പാർലമെന്‍റിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു.

Related Posts

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
41
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
Kerala

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
43
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 5, 2026
60
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
36
പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം
Kerala

പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം

October 5, 2026
283
ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി
Kerala

ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി

October 5, 2026
113
Next Post
ക്ഷേത്രത്തില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ അടിച്ചു മാറ്റി; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

ക്ഷേത്രത്തില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ അടിച്ചു മാറ്റി; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025