ചെറുവല്ലൂർ സ്നേഹ കലാസമിതി സംഘടിപ്പിച്ച കവിതാരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ബോധവത്കരണ ക്ലാസും നടക്കും.
ചെറുവല്ലൂർ: ചെറുവല്ലൂർ സ്നേഹ കലാസമിതി സംഘടിപ്പിച്ച കവിതാരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും ജനുവരി 25-ന് ശനിയാഴ്ച രാവിലെ 9.30-ന് ചെറുവല്ലൂരിൽ നടക്കും. ഓർക്കിഡ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്യും.
എ.എസ്.ഐ റുബീന മാളിയേക്കൽ ‘സ്ത്രീ സുരക്ഷ’ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നയിക്കും. പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസിയ റഫീഖ് ചടങ്ങിൽ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പും രക്തഗ്രൂപ്പ് നിർണയം, പ്രമേഹം, രക്തസമ്മർദ്ദ പരിശോധന എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
കവിതാരചനാ മത്സരത്തിൽ റീന വാക്കയിൽ ഒന്നാം സ്ഥാനവും, ഉണ്ണികൃഷ്ണൻ അരിക്കത്ത് രണ്ടാം സ്ഥാനവും, ഫാത്തിമ മൂന്നാം സ്ഥാനവും നേടി.







