ചാലിശ്ശേരി
പഞ്ചായത്ത് പ്രസിഡൻ്റും ഒമ്പതാം വാർഡ് അംഗവുമായിരുന്ന എവി സന്ധ്യ രാജിവച്ചതിനെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ചുള്ളിയിൽ തെക്കേ പുരയ്ക്കൽ സന്ധ്യ സുനിൽകുമാർ (49) ആണ് സ്ഥാനാർത്ഥി. സി പി ഐ എം അറക്കൽ ബ്രാഞ്ചംഗമാണ്.ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത, റിട്ടയേഡ് അധ്യാപകനായ പി ബിസുനിൽകുമാർ ആണ് ഭർത്താവ്.ആകെ 15 വാർഡുകൾ ഉള്ള പഞ്ചായത്തിൽ യുഡിഎഫ് എട്ട് സീറ്റും, എൽഡിഎഫ് 7 സീറ്റും എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്.പഞ്ചായത്ത് പ്രസിഡൻ്റ് അംഗത്വം രാജിവച്ചതിനെ തുടർന്ന് ഏഴ് വീതം അംഗങ്ങളായതിനെ തുടർന്ന് പ്രസിഡൻറിനെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്ന വിജേഷ് കുട്ടൻ വിജയിക്കുകയായിരുന്നു.ഡിസംബർ 10 നാണ് വാർഡിലേക്കുള്ള തിരഞ്ഞെടുപ്പ് .ഡിസംബർ 11 ന് വോട്ടെണ്ണൽ നടക്കും. 22 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി. ശനിയാഴ്ച നാമനിർദ്ദേശം പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.സ്ഥാനാർഥിത്വം പിൻവലിക്കാന്നുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്.