ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പി.ജി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ഇന്റർ കോളേജിയറ്റ് ഫുഡ് ഫെസ്റ്റിന് തുടക്കമായി.
കോളേജ് പ്രസിഡന്റ് പി.പി.എം അഷ്റഫ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. എം.എൻ. മുഹമ്മദ് കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ് ടെക്‌നോളജി വിഭാഗം മേധാവി ആസാദ് വില്ലൂന്നി ,
മാനേജ്മെന്റ് സെക്രട്ടറി വി. മുഹമ്മദ് ഉണ്ണി ഹാജി, കുഞ്ഞി മുഹമ്മദ് പന്താവൂർ, സ്റ്റാഫ് സെക്രട്ടറി പി.യു. പ്രവീൺ, യൂണിയൻ ചെയർമാൻ സിനാജ് മുഹമ്മദ് ,ശബ്ന കാളിയത് വി.കമറുദ്ദീൻ എം.വി.ബഷീർ എന്നിവർ പ്രസംഗിച്ചു
വിവിധ കോളേജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത ഫെസ്റ്റിൽ എം.ഇ.എസ് കല്ലടി കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗെയിമുകളും ക്യാമ്പസിൽ അരങ്ങേറി.
ഫെസ്റ്റിന്റെ രണ്ടാം ദിവസം ഇന്റർ ഡിപ്പാർട്ട്‌മെന്റൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.









